റാഫി ചിത്രത്തില്‍ ഫഹദ് നായകന്‍

ഷറഫുദ്ദീന്‍, സൗബിന്‍, ശ്രിദ്ധ, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

റാഫി ചിത്രത്തില്‍ ഫഹദ് നായകന്‍

'ടു കണ്ട്രീസ്' എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക.

റാഫി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍, കോളേജ് പ്രൊഫസര്‍മാരായ മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണത്തില്‍ വളരുന്ന ഗൗതം എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്.

ഷറഫുദ്ദീന്‍, സൗബിന്‍, ശ്രിദ്ധ, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.