ഡിവില്ലിയേഴ്സില്ല ഡുപ്ലെസി നയിക്കും

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്സ് പരിക്കിന്റെ പിടിയില്‍

ഡിവില്ലിയേഴ്സില്ല ഡുപ്ലെസി നയിക്കും

ജൊഹാനസ്ബർഗ്: പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകന്‍ എബി ഡിവില്ലിയേഴ്സിനു പകരം ന്യൂസീലൻഡിനെതിരായ രണ്ടു ക്രിക്കറ്റ് ടെസ്റ്റ്‌ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ട്വന്റി20 ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി നയിക്കും.

കിരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്നതിനിടെയാണ്  ഡിവില്ലിയേഴ്സിന് പരിക്കേറ്റത്. ഒന്നര മാസം ഡിവില്ലിയേഴ്സിന് കളത്തിന് പുറത്തിരിക്കേണ്ടി വരും.നട്ടെല്ലിന്റെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഫാസ്റ്റ്ബോളർ മോൺ മോർക്കലും ന്യൂസീലൻഡിനെതിരായ പരമ്പരയില്‍ കളിക്കില്ല. 

Read More >>