ഫേസ്ബുക്ക് മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ക്കും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. നേരത്തെ വാട്സ് ആപ് ഈ രീതിയിലേക്ക് വിജയകരമായി മാറ്റിയിരുന്നു.

ഫേസ്ബുക്ക് മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് മെസഞ്ചറിലെ സന്ദേശങ്ങള്‍ക്കും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍. നേരത്തെ വാട്സ് ആപ് ഈ രീതിയിലേക്ക് വിജയകരമായി മാറ്റിയിരുന്നു.

ഫേസ്ബുക്ക് മെസ്സഞ്ചറിന് ബദലായി ഗൂഗിള്‍ കൊണ്ടുവരാനിരിക്കുന്ന അലോ മെസേജിംഗ് ആപ്ലിക്കേഷന് മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള ഫേസ്ബുക്ക് മെസഞ്ചറിന്‍റെ ഒരു മുന്‍കൂര്‍ അടവാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്നാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിള്‍ അലോ ചാറ്റ് ആപ്ലിക്കേഷന്‍ ഇതേ സംവിധാനത്തോടെയാണ് പുറത്തിറങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അതേ സമയം  എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോക്താവിന്‍റെ സന്ദേശങ്ങള്‍ക്ക് സംരക്ഷണം നല്‍കുമ്പോള്‍ തന്നെ സര്‍ക്കാറുകള്‍ക്ക് തലവേദനയാകും എന്നും നിരീക്ഷണമുണ്ട്.

എന്‍ക്രിപ്ഷനോടെ ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും ഒരുവിധത്തിലും വായിക്കാനാകില്ലെന്ന് വിവിധ അപ്പുകളുടെ അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ കോടതിക്കോ പോലും വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല.

Read More >>