ഫേസ്ബുക്കിൽ വൈറലാകുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചലഞ്ച് എന്താണ് ?

ഒറ്റനോട്ടത്തിൽ ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു തന്ത്രമായി നമ്മുക്ക് തോന്നും. എന്നാൽ അധികമധികം ആളുകൾ ഈ ചലഞ്ച് സ്വീകരിച്ചു മുന്നോട്ട് വരുമ്പോഴാണ് ഇതിന് പിന്നിൽ ഒരു ഉദ്ദേശമുണ്ടെന്നും, അത് എന്താണ് എന്നറിയാൻ ആളുകൾ ഗൂഗിൽ സെർച്ച് ചെയ്യുന്നതും.

ഫേസ്ബുക്കിൽ വൈറലാകുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചലഞ്ച് എന്താണ് ?

കഴിഞ്ഞ കുറെ ആഴ്ചകളായി ഫേസ്ബുക്കിൽ ചില സുഹൃത്തുക്കൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിത്രത്തിനോടൊപ്പം മറ്റൊരാളുടെ പേര് കൂടി ടാഗ് ചെയ്തു അവരെ ചലഞ്ച് ആക്സപ്റ്റഡ് എന്നു സംബോധന ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ ഇതെന്തിനാണ് എന്നറിയാമോ?

ഒറ്റനോട്ടത്തിൽ ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു തന്ത്രമായി നമ്മുക്ക് തോന്നും. എന്നാൽ അധികമധികം ആളുകൾ ഈ ചലഞ്ച് സ്വീകരിച്ചു മുന്നോട്ട് വരുമ്പോഴാണ് ഇതിന് പിന്നിൽ ഒരു ഉദ്ദേശമുണ്ടെന്നും, അത്

എന്താണ് എന്നറിയാൻ ആളുകൾ ഗൂഗിൽ സെർച്ച് ചെയ്യുന്നതും.


രസകരമായ കഥ തുടങ്ങുന്നത് ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗില്‍ നിന്ന് തന്നെയാണ്. തന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തു, ഇങ്ങനെ ഒരുസന്ദേശവും സുക്കര്‍ബര്‍ഗ് അതിനൊപ്പം നല്‍കി:

"ഈ ചിത്രത്തിന് ലൈക്ക് ചെയ്യുകയോ കമന്റ്‌ ഇടുകയോ ചെയ്യുന്ന സുഹൃത്തുകളെ ഞാന്‍ ചലഞ്ച് ചെയ്യുന്നു, അടുത്ത 24 മണിക്കൂര്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആക്കുക. അതിന് ലൈക്ക് ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് നിങ്ങള്‍ ഈ സന്ദേശം തന്നെ അയക്കണം. അങ്ങനെ എത്ര പേര്‍ രസകരമായ ഈ കളിയില്‍ പങ്കെടുക്കുന്നു എന്നറിയാം."


അങ്ങനെ ഒരാളുടെ അക്കൗണ്ടില്‍ നിന്നും പ്രയാണം ആരംഭിച്ച ഈ ചലഞ്ച് ഇന്ന് രാജ്യങ്ങള്‍ കടന്നു വൈറല്‍ ആകുന്നു.

ഈ ചലഞ്ചിലൂടെ ഒരു ബോധവൽക്കരണ ചിന്ത പടർത്തുക എന്ന ഉദ്ദേശവും ഇടയ്ക്ക് കടന്നു വന്നു. അൽപ്പം കൂടി വ്യക്തമായി പറഞ്ഞാൽ ക്യാൻസർ രോഗത്തിനെ കുറിച്ചുള്ള ബോധവൽക്കരണവും, ക്യാൻസർ ബാധിതർക്ക് ധൈര്യം പകരുകയും ചെയ്യുക എന്നുള്ളതാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചലഞ്ച് കൊണ്ട് ചിലരെങ്കിലും ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഈ ചലഞ്ച് കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണം നടത്തുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. താൽപര്യമുണ്ടെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘനകളുടെ ലിങ്കും ഒപ്പം ചേർക്കാം. അങ്ങനെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയുവാനും സാധിക്കും.

[caption id="attachment_39498" align="aligncenter" width="448"]CHALLENGE ACCEPTED! Since you liked my picture, you now have to post a black and white a picture of you and write Challenge Accepted. let's fill Facebook with black and white picture to show our support for the battle againts cancer. That is the challenge when friends like your post, you send this message. #ChallengeAcceptedBlackandWhite CHALLENGE ACCEPTED!
Since you liked my picture, you now have to post a black and white a picture of you and write Challenge Accepted. let's fill Facebook with black and white picture to show our support for the battle againts cancer. That is the challenge when friends like your post, you send this message.
#ChallengeAcceptedBlackandWhite[/caption]

ഒരല്പം കൗതുകവും, അതിൽ നിന്നു ലഭിക്കുന്ന പ്രചരണവും ക്യാൻസറിനെ കുറിച്ചുള്ള തെറ്റിദ്ധാരണ കുറയ്ക്കും എന്നാണ് ഈ ചലഞ്ച് കൊണ്ട് ഇവര്‍ അർത്ഥമാക്കിയിരുന്നത്. ഹാഷ് ടാഗും, പ്രൊഫൈൽ പിക്ചറും മാത്രം അവശേഷിക്കുകയും ക്യാൻസറിനെ ചെറുക്കാനുള്ള സന്ദേശം ഒഴിവാക്കിയുമാണ് അധികം ആളുകളും ഈ ചലഞ്ച് ഏറ്റെടുക്കുന്നത്.

സ്വന്തം ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രൊഫൈൽ പിക്ചർ ആക്കുകയും ക്യാൻസറിനെ ധൈര്യപൂർവ്വം പ്രതിരോധിക്കുവാനുള്ള ആഹ്വാനം നൽകിയുമായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ് ചലഞ്ച് കൂടുതല്‍ വൈറല്‍ ആകുന്നതാണ് കൂടുതല്‍ ഉചിതം.

#ChallengeAcceptedBlackandWhite എന്ന ഹാഷ് ടാഗില്‍ ഇനിയും രസകരമായ കഥകളും സന്ദേശങ്ങളും ഉണ്ടാകാം.

Read More >>