മരിച്ചുപോയ മരുമകന്റെ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമം; കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

മരിച്ചുപോയ മരുമകന്റെ പേരും വിലാസവും അനുബന്ധവിവരങ്ങളും നല്‍കി നാരായണന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയായിരുന്നു.

മരിച്ചുപോയ മരുമകന്റെ പേരില്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമം; കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

കാസര്‍ഗോഡ്: മരിച്ചുപോയ മരുമകന്റെ പേരില്‍ പാസ്‌പ്പോര്‍ട്ട് എടുക്കാന്‍ ശ്രമിച്ചതിന് കാസര്‍ഗോഡ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശി തെക്കേക്കര നാരായണനാണ് പോലീസ് പിടിയിലായത്.

മരിച്ചുപോയ മരുമകന്റെ പേരും വിലാസവും അനുബന്ധവിവരങ്ങളും നല്‍കി നാരായണന്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷയിലെ ഫോട്ടോ നാരായണന്റേത് ആണ്. പേരും വിലാസവും തന്റേതാണെന്ന് തെളിയിക്കാനായി നാരായണന്‍ വ്യാജരേഖകളും തയ്യാറാക്കിയിരുന്നു.

നാല് മാസം മുന്‍പ് പാസ്‌പ്പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്ത് അപേക്ഷയിലെ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് നാരായണന്‍ ഒളിവില്‍ പോയിരുന്നു. വിദ്യാനഗര്‍ എസ്ഐ അജിത് കുമാറും സംഘവുമാണ് ഇപ്പോള്‍ നാരായണനെ അറസ്റ്റ് ചെയ്തത്.

Story by