മന്ത്രി കെ.ടി.ജലീലിനു സൗദി സന്ദര്‍ശനം നിഷേധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മന്ത്രിക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന്‍റെ അപേക്ഷയാണ് നിരസിച്ചിരിക്കുന്നത്.

മന്ത്രി കെ.ടി.ജലീലിനു സൗദി സന്ദര്‍ശനം നിഷേധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സൗദി സന്ദര്‍ശനത്തിനൊരുങ്ങിയ മന്ത്രി കെ.ടി.ജലീലിനു അനുമതി നിഷേധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ അറിയാനും അവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും നല്‍കുന്നതിനായിരുന്നു കെ.ടി.ജലീലിനെ സൗദി അറേബ്യയില്‍ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ.വി.കെ ബേബിയോടോപ്പമായിരുന്നു മന്ത്രി കെ ടി ജലീലിന്‍റെ യാത്ര നിശ്ചയിച്ചിരുന്നത്.

മന്ത്രിക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന്‍റെ അപേക്ഷയാണ് നിരസിച്ചിരിക്കുന്നത്.

അങ്ങേയറ്റം നിര്‍ഭാഗ്യകരമായ കാര്യമാണിതെന്ന് മന്ത്രി ജലീല്‍ പ്രതികരിച്ചു. യാത്രയ്ക്കുള്ള അനുമത്രി നിഷേധിച്ചതിന്‍റെ കാരണം എന്തെന്നറിയില്ല.  ഈ നടപടിക്ക് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്നുമറിയില്ല. സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ലഭിക്കുമായിരുന്ന ഒരു നിയമസഹായ പരിരക്ഷയ്ക്കാണ് ഇതിലൂടെ തടസം വന്നിരിക്കുന്നത്."ജലീല്‍ പറഞ്ഞു.
ഇനി ഒരു പക്ഷെ യു.പി, തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തില്‍, സംസ്ഥാന പ്രതിനിധികള്‍ സൗദി അറേബ്യയിലേക്ക് പോകുന്നത് പ്രോത്സഹിപ്പിക്കപ്പെടാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയമായിരിക്കാം ഇത്.

സൗദിയില്‍ അകപ്പെട്ടിരിക്കുന്നവരില്‍ അധികവും യു.പി സ്വദേശികളാണ്. എന്നെ പോകാന്‍ അനുവദിച്ചാല്‍, യു.പിയില്‍ നിന്നും പ്രതിനിധികള്‍ ഇതേ ആവശ്യം ഉന്നയിക്കും. ഇത് തടയിടാനായിരിക്കണം വിദേശകാര്യ മന്ത്രാലയം ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പങ്കു വച്ചു.
.