കിര്‍ഗിസ്ഥാന്‍ ചൈനീസ് എംബസിയില്‍ സ്പോടനം; ഒരു മരണം

കിര്‍ഗിസ്ഥാന്‍ ചൈനീസ് എംബസിയില്‍ സ്പോടനം

കിര്‍ഗിസ്ഥാന്‍ ചൈനീസ് എംബസിയില്‍ സ്പോടനം; ഒരു മരണം

കിര്‍ഗിസ്ഥാന്‍: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകിന്റെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചൈനീസ്‌ എംബസിയിലുണ്ടായ കാര്‍ ബോംബ്‌ സ്പോടനത്തില്‍ ഒരു മരണം.
എംബസി ഗേറ്റ് ഭേദിച്ച് അകത്തു കടന്നയുടന്‍ കാര്‍ പൊട്ടി തെറിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന വ്യക്തി സ്പോടനത്തില്‍ മരിച്ചു.  നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  സ്പോടനത്തെ തുടര്‍ന്ന് പോലീസടക്കമുള്ള സുരക്ഷാ വിഭാഗങ്ങള്‍ സംഭവ സ്ഥലത്തെത്തി നിയന്ത്രം ഏറ്റെടുത്തിട്ടുണ്ട്. രണ്ട് എംബസി ഉദ്യോഗസ്ഥരടക്കം മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലയെന്നാണ് റിപ്പോര്‍ട്ടുകള്‍.