സിങ്കത്തിന് മൂക്കുകയറിട്ട് സര്‍ക്കാര്‍; എക്‌സൈസ് വിഭാഗം സര്‍ക്കാരിന് കീഴില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

ഋഷിരാജ് സിംഗ് പുതിയ എക്‌സൈസ് കമ്മീഷണറായി സ്ഥാനമേറ്റയുടന്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്ന രീതി സംസ്ഥാന മന്ത്രിസഭയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സ്ഥാന ലബദിക്ക് പിന്നാലെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സൂചിപ്പിച്ചിരുന്നു.

സിങ്കത്തിന് മൂക്കുകയറിട്ട് സര്‍ക്കാര്‍; എക്‌സൈസ് വിഭാഗം സര്‍ക്കാരിന് കീഴില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ക്ക് മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

എക്‌സൈസ് വിഭാഗത്തിന് കീഴില്‍ സ്വന്തമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് അമര്‍ഷം. ഇത് സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി വകുപ്പ് മന്ത്രിതന്നെ രംഗത്തെത്തി.

എക്സൈസ് സ്റ്റാഫ് അസോസിയേഷന്റ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എക്‌സൈസ് കമ്മീഷണര്‍ക്ക് എതിരെയുള്ള അതൃപ്തി എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പ്രകടിപ്പിച്ചത്. എക്സൈസ് വിഭാഗം സര്‍ക്കാരിന് വിധേയമായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പ്രസംഗമദ്ധ്യേ പറഞ്ഞു. ഇക്കാര്യം ശ്രദ്ധിക്കാന്‍ എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എക്‌സൈസ് വകുപ്പിന്റെയും കമ്മീഷണറുടെയും പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമായിരിക്കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.


ഋഷിരാജ് സിംഗ് പുതിയ എക്‌സൈസ് കമ്മീഷണറായി സ്ഥാനമേറ്റയുടന്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുന്ന രീതി സംസ്ഥാന മന്ത്രിസഭയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സ്ഥാന ലബദിക്ക് പിന്നാലെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള അധികാരം എക്സൈസ് വകുപ്പിന് ലഭിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സൂചിപ്പിച്ചിരുന്നു.. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ എക്സൈസ് വകുപ്പിന് നിലവില്‍ അധികാരമില്ല.

ഒരുകിലോഗ്രാമില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കണമെന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കാനും കുടുതല്‍ അധികാരങ്ങള്‍ക്കുമായി നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും എക്സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. സ്വന്തം നിലയില്‍ തീരുമാനങ്ങള്‍ എടുക്കുകയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന എക്‌സൈസ് കമ്മീഷണര്‍ക്ക് എതിരെ മന്ത്രി തലങ്ങളില്‍ നിന്നുവരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുമെന്ന പ്രസ്താവനയിറക്കിയ ഋഷിരാജ് സിംഗ് പ്രസ്താവനയുടെ പേരില്‍ പുലിവാല് പിടിച്ചിരുന്നു. പ്രസ്താവനയ്‌ക്കെതിരെ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍്ദദം കാരണം ദിവസങ്ങള്‍ക്കുള്ള പ്രസ്താവന തിരുത്തി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. തീരുമാനം പരിശോധിക്കുകയാണെന്നും കേന്ദ്രത്തിന് കത്തെഴുതുമെന്നുമാണ് എക്സൈസ് വകുപ്പ് പിന്നീട് വ്യക്തമാക്കിയത്.

Read More >>