ഓണമടുത്തതോടെ മാഹിയിൽ വ്യാപക മദ്യക്കടത്ത് ; മദ്യം മണത്തറിയാന്‍ 'രാശി'; മദ്യക്കടത്ത് തടയാന്‍ വിപുലമായ സന്നാഹം

മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന വടകര, തലശ്ശേരി ഭാഗങ്ങളില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഫ്‌ളയിങ് സ്‌ക്വാഡ്, പ്രത്യേക സംഘങ്ങള്‍ എന്നിവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഴിയൂര്‍, ന്യൂ മാഹി ചെക്‌പോസ്റ്റുകളിലും കോപ്പാലം, മാക്കുനി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയതോടെ മദ്യക്കടത്ത് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് എക്‌സൈസ്-പോലീസ് വകുപ്പുകള്‍.

ഓണമടുത്തതോടെ മാഹിയിൽ വ്യാപക മദ്യക്കടത്ത് ; മദ്യം മണത്തറിയാന്‍

മാഹി: ഓണം ലക്ഷ്യമിട്ട് മാഹിയില്‍ കേരളത്തിലേക്ക് മദ്യക്കടത്ത് വര്‍ധിച്ചതോടെ എക്‌സൈസ്-പോലീസ് സംഘങ്ങള്‍ പരിശോധന ശക്തമാക്കി. വാഹനങ്ങളില്‍ രഹസ്യ അറയുണ്ടാക്കി മദ്യം കടത്തുന്ന സംഭവങ്ങള്‍ തുടർക്കഥയാണ്. ഇതോടെ പോലീസ് നായയെ ഉപയോഗിച്ച് മദ്യക്കടത്ത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.  മദ്യത്തിന്റെ മണം കണ്ടുപിടിക്കാനുള്ള പ്രത്യേക പരിശീലനം നേടിയ 'രാശി' എന്ന നായയുടെ സഹായത്തോടെ അഴിയൂര്‍ ചെക്‌പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Mahe Liquor

മാഹിയുമായി അതിര്‍ത്തി പങ്കിടുന്ന വടകര, തലശ്ശേരി ഭാഗങ്ങളില്‍ സ്ട്രൈക്കിങ് ഫോഴ്സ്, ഫ്‌ളയിങ് സ്‌ക്വാഡ്, പ്രത്യേക സംഘങ്ങള്‍ എന്നിവയുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഴിയൂര്‍, ന്യൂ മാഹി ചെക്‌പോസ്റ്റുകളിലും കോപ്പാലം, മാക്കുനി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കിയതോടെ മദ്യക്കടത്ത് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് എക്‌സൈസ്-പോലീസ് വകുപ്പുകള്‍.

കേരളത്തില്‍ ബാര്‍ നിരോധനം നിലവില്‍ വന്നതിനു ശേഷം നിരവധിപ്പേരാണ് മാഹിയില്‍ ആഘോഷകാലങ്ങളില്‍ എത്തുന്നത്. ഓണത്തിന് മാഹിയില്‍ ഓണം ആഘോഷിക്കാനെത്തുന്നവരെ ലക്ഷ്യമിട്ട് ബാറുകളും മദ്യവില്‍പ്പന കേന്ദ്രങ്ങളും ലോഡ്ജുകളും ഒരുങ്ങിക്കഴിഞ്ഞു

Read More >>