'പതിനാല് സെക്കന്റ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ചു നോക്കിയാല്‍ പോലീസ് കേസെടുക്കും'; ഋഷിരാജ് സിംഗിന്റെ പ്രസ്താവന അരോചകം: ഇപി ജയരാജന്‍

ഋഷിരാജ് സിംഗിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് അരോചകമായി തോന്നുമെന്ന് ജയരാജന്‍. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രസ്താവന നിയമപരമല്ലെങ്കില്‍ തിരുത്താന്‍ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

കൊച്ചി: ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യവാസ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. പതിനാല് സെക്കന്റ് ഒരാള്‍ പെണ്‍കുട്ടിയെ നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഇപി ജയരാജന്‍ രംഗത്തെത്തിയത്.

ഋഷിരാജ് സിംഗിന്റെ പ്രസ്താവന ജനങ്ങള്‍ക്ക് അരോചകമായി തോന്നുമെന്ന് ജയരാജന്‍ പറഞ്ഞു. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രസ്താവന നിയമപരമല്ലെങ്കില്‍ തിരുത്താന്‍ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.


കഴിഞ്ഞ ദിവസം കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ഋഷിരാജ് സിംഗിന്റെ പ്രസ്താവന.

ഒരാള്‍ പതിനാല് സെക്കന്റ് ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പോലീസ് കേസെടുക്കുമെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ പ്രസ്താവന. അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമാകുമെന്നും പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍ അദ്ദേഹം പറഞ്ഞു.

Read More >>