തിരുവനന്തപുരം - ദുബൈ എമിറേറ്റ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എഞ്ചിനില്‍ നിന്ന് തീ പടരുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്

തിരുവനന്തപുരം - ദുബൈ എമിറേറ്റ്‌സ് വിമാനത്തിന് ലാന്‍ഡിംഗിനിടെ തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ദുബൈ:  തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ എഞ്ചിനില്‍ നിന്ന് തീ പടരുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. എമര്‍ജന്‍സി വാതിലിലൂടെയാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

ജീവനക്കാരുള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍-3 അടച്ചിട്ടു.

പ്രാദേശിക സമയം 12.25 ഓടെയാണ് അപകടമുണ്ടായത്. ഫ്‌ലൈറ്റ് നമ്പര്‍ ഇകെ 521 നാണ് തീപിടിച്ചത്.

അപകട കാരണം അറിവായിട്ടില്ലെന്നും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു.

Story by
Read More >>