എമിറേറ്റ്സ് പൂര്‍വസ്ഥിതിയിലേക്ക്...

തിരുവനന്തപുരത്തുനിന്നുള്ള വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് ക്രമം തെറ്റിയ എമിറേറ്റ്സിന്റെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലേക്ക്.

എമിറേറ്റ്സ് പൂര്‍വസ്ഥിതിയിലേക്ക്...

ദുബായ്: തിരുവനന്തപുരത്തുനിന്നുള്ള വിമാനം ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടതിനെത്തുടര്‍ന്ന് ക്രമം തെറ്റിയ എമിറേറ്റ്സിന്റെ സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലേക്ക്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അടച്ചിട്ട വിമാനത്താവളം വൈകിട്ട് ആറരയോടെ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. ബുധനാഴ്ച 27 വിമാനസര്‍വീസുകളാണ് എമിറേറ്റ്സ് റദ്ദാക്കിയത്.

മണിക്കൂറുകള്‍ വൈകി രാത്രിയുള്ള ചില സര്‍വീസുകള്‍ പുറപ്പെട്ടു.27,000 യാത്രികര്‍ക്ക് ബുധനാഴ്ചത്തെ അപകടംകാരണം പ്രയാസങ്ങളുണ്ടായെന്ന് എമിറേറ്റ്സ് അധികൃതര്‍ വിശദീകരിക്കുന്നു. ഇവരുടെ ടിക്കറ്റുകള്‍ റദ്ദാക്കാനോ തിയ്യതിമാറ്റി ബുക്ക് ചെയ്യാനോ പ്രത്യേക നിരക്ക് ഈടാക്കാതെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Read More >>