എക്സിമ രോഗമുള്ളവര്‍ ഇവ കഴിക്കരുത്

എക്സിമ എന്ന ഒരു രോഗമില്ല. എന്നാല്‍ എക്സിമ രോഗികള്‍ ധാരാളമുണ്ട്.

എക്സിമ രോഗമുള്ളവര്‍ ഇവ കഴിക്കരുത്

ത്വക് രോഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് എക്സിമ. തൊലിയില്‍ കുരുക്കള്‍ ഉണ്ടായി അവ പഴുത്ത് നീരൊലിക്കുന്നതാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം.

എക്സിമ എന്ന വാക്കിനു തിളപ്പിച്ചു പുറത്തുകളയുക എന്നാണ് അര്‍ത്ഥം. ശരീരത്തിലെ വിഷാംശങ്ങള്‍ ത്വക്കിലൂടെ പുറത്തുകളയുകയാണ് ഈ രോഗാവസ്ഥയിലൂടെ സംഭവിക്കുന്നത്. കരപ്പന്‍ എന്നാണ് ഈ രോഗാവസ്ഥ പൊതുവേ അറിയപ്പെടുന്നത്.

എക്സിമ ഒരു പകര്‍ച്ചവ്യാധിയല്ല. ഈ രോഗം കുറച്ചുകാലം നീണ്ടുനില്‍ക്കുകയോ യഥാവിധി ചികിത്സചെയ്യാതിരിക്കുകയോ ചെയ്താല്‍ തൊലി കട്ടിയായി കറുത്ത നിറത്തില്‍ ആയിത്തീരും.

എല്ലാ പ്രായക്കാര്‍ക്കും ഈ രോഗം ബാധിക്കാം എങ്കിലും കുട്ടികളിലും, പ്രായപൂര്‍ത്തിയാവുന്ന കാലത്തും ആര്‍ത്തവവിരാമസമയത്തും രോഗം കൂടുതലായി പ്രത്യക്ഷപ്പെടാറുണ്ട്.

നല്ല ഒരു ശതമാനം രോഗികളിലും പാരമ്പര്യമായി രോഗം ഉണ്ടാകുന്നുണ്ട്. കുടുംബത്തില്‍ ആസ്ത്മ, അലര്‍ജി, എക്സിമ എന്നിവ ഉള്ളവരുടെ കുട്ടികള്‍ക്ക് എക്സിമ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. സര്‍വ്വസാധാരണമായ ഈ രോഗാവസ്ഥയില്‍ ഭക്ഷണക്കാര്യത്തില്‍ പാലിക്കെണ്ടതായ ചില ചിട്ടകളുണ്ട്‌.

ഇന്നു ധാരാളമായി ഉപയോഗിക്കപ്പെടുന്ന ബേക്കറി സാധനങ്ങള്‍, കോഴിയിറച്ചി, മത്സ്യം വറുത്തത്, കാലാവസ്ഥയ്ക്കിണങ്ങുന്നതല്ലാത്ത വസ്ത്രങ്ങള്‍, കൃത്രിമസൗന്ദര്യ വസ്തുക്കളുടെ ഉപയോഗം, ചില മരുന്നുകള്‍ എന്നിവ എക്സിമ രോഗത്തിന്‍റെ വര്‍ദ്ധനവിനു കാരണമായിത്തീരുന്നു.

എക്സിമ എന്ന ഒരു രോഗമില്ല. എന്നാല്‍ എക്സിമ രോഗികള്‍ ധാരാളമുണ്ട്.'

എക്സിമ രോഗികള്‍ ആഹാരത്തില്‍ വര്‍ജ്ജിക്കേണ്ടതായ ചിലത്

1) വിപണിയില്‍ ലഭ്യമായ പാലും പാലുല്‍പ്പന്നങ്ങളും

ദീര്‍ഘകാലം കേടാകതിരിക്കുവാന്‍ വേണ്ടി പാസ്ച്ചുറൈസ് ചെയ്ത പാലാണ് വിപണിയില്‍ ലഭിക്കുക. ഇതിന്‍റെ ഉപയോഗം എക്സിമ രോഗം മൂര്‍ച്ചിക്കുവാനാണ് ഇടയാക്കുക.

2) സോയാ ഉത്പന്നങ്ങള്‍:

സോയാബീനും, സോയാമില്‍ക്കും എക്സിമ ഉള്ളവരില്‍ ചര്‍മ്മത്തിന് അലെര്‍ജി ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌.

3) ഗ്ലുട്ടെന്‍ അടങ്ങിയ ധാന്യങ്ങള്‍:


ഗോതമ്പ്, ബാര്‍ലി എന്നിവയില്‍ ധാരാളമായി ഗ്ലുട്ടെന്‍ അടങ്ങിയിട്ടുണ്ട്. രോഗാവസ്ഥ മാറും വരെയും, ഇതിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് ഉത്തമം. ഗ്ലുട്ടെന്‍ അടങ്ങിയിട്ടില്ലാത്ത മറ്റു ധാന്യങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

4) ആസിഡ് അടങ്ങിയ ആഹാരങ്ങള്‍:

ചെറുനാരങ്ങ, വിനാഗിരി, തക്കാളി, സ്ട്രോബറി തുടങ്ങിയവ നിയന്ത്രണവിധേയമായി മാത്രം ഉപയോഗിക്കുക. അസിഡിറ്റി എക്സിമക്ക് ഗുണകരമല്ല. ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ്, മത്സ്യമാംസാദികള്‍ എന്നിവ ഒഴിവാക്കണം

5) ബ്രെഡ്‌:

കേടാകാതിരിക്കാന്‍ ബ്രെഡില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം എക്സിമയെ മൂര്‍ച്ചിപ്പിക്കുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന് മുന്‍‌തൂക്കം നല്‍കുക.