ഇറ്റലിയില്‍ ഭൂകമ്പത്തില്‍ 247 മരണം

2009ല്‍ ഭൂകമ്പമുണ്ടായതിനെത്തുര്‍ന്ന് ലാക്വില സിറ്റിയില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇറ്റലിയില്‍ ഭൂകമ്പത്തില്‍ 247 മരണം

ഇറ്റലിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 247 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മധ്യ ഇറ്റലിയിലെ അമേട്രിസിലാണ് ഭൂചലനമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. തകര്‍ന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകളുണ്ടാകാനാണ് സാധ്യത. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ നൂറു കണക്കിന് ആളുകളാണ് ഇന്നലെ രാത്രി ചിലിയില്‍ തമ്പടിച്ചത്. ഭൂകമ്പത്തിന്റെ ഭീതി വിട്ടുമാറാത്ത ജനങ്ങള്‍ ടെന്റുകളില്‍ കഴിച്ചുകൂട്ടുകയായിരുന്നു. ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.0വും തുടര്‍ ചലനത്തില്‍ 6.2ഉും രേഖപ്പെടുത്തി.

2009ല്‍ ഭൂകമ്പമുണ്ടായതിനെത്തുര്‍ന്ന് ലാക്വില സിറ്റിയില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷമാളുകളും അമേട്രിസ്, അക്കൗമൊലി, അര്‍ക്വാറ്റാ ഡെല്‍ ട്രോറ്റോ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു.

Read More >>