'അതുക്കും മേലെ'- ഫ്രാന്‍‌സില്‍ നിന്നും ഒരു ദുബൈ സെല്‍ഫി

ഈ സെൽഫി ലോലഹൃദയർ കാണാതെയിരിക്കുന്നതാണ് നല്ലതെന്ന അടിക്കുറിപ്പോടെയായിരുന്നു ദുബൈ ഷെയ്ക്ക് മൻസൂർ ബിൻ റഷീദ് അൽ മുക്തത്തിന്റെ ചിത്രം ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ചത്.


ഈ സെൽഫി ലോലഹൃദയർ കാണാതെയിരിക്കുന്നതാണ് നല്ലതെന്ന അടിക്കുറിപ്പോടെയായിരുന്നു ദുബൈ ഷെയ്ക്ക് മൻസൂർ ബിൻ റഷീദ് അൽ മുക്തത്തിന്റെ ചിത്രം ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ചത്. ചിത്രം വൈറലാകാൻ അധിക സമയവും വേണ്ടി വന്നില്ല. ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ഇളയമകനാണ് ശെയ്ഖ് മന്‍സൂര്‍. ഫ്രാന്‍സില്‍ കൂട്ടുകാര്‍ക്കൊപ്പമുള്ള സന്ദര്‍ശനത്തിനിടയിലായിരുന്നു രാജകുമാരന്‍റെ ഈ സെല്‍ഫി. ഉയരമുള്ള ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് സെല്‍ഫി സ്റ്റിക്ക് ഉപയോഗിച്ചെടുത്തതാണ് ഈ ചിത്രം. അപകടകരമാം വിധത്തില്‍ സെല്‍ഫി ചിത്രങ്ങള്‍ എടുക്കുന്ന ഭ്രമത്തിനെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ലോകമെമ്പാടും ഉയരുമ്പോഴാണ് ദുബൈ രാജകുമാരന്‍റെ ഈചിത്രം വൈറലാകുന്നത്. രാജകീയ ജീവിതങ്ങള്‍ക്കും സെല്‍ഫി ഭ്രമം ഉണ്ടെന്നുള്ള സന്ദേശം കൂടിയാണിത്. ശെയ്ഖ് മന്‍സൂര്‍. തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധീകരിച്ചതാണ് ഈ സെല്‍ഫി. ഒരു രാജകുടുംബാംഗം തന്നെ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നത് ഉചിതമാണോ എന്ന ചോദ്യവും സെല്‍ഫി വൈറലായാതോടെ ഉയര്‍ന്നു വന്നു. യുഎഇ സായുധസേനയില്‍ അംഗമാണ് ശെയ്ഖ് മന്‍സൂര്‍. യെമന്‍ ദൗത്യത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. Story by
Read More >>