ദുബൈയില്‍ ഇനിമുതല്‍ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താം

വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍സിപ്പാലിറ്റി ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്‌ ഇതോടുകൂടി ഒഴിവാകുന്നത്‌.

ദുബൈയില്‍ ഇനിമുതല്‍ നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താം

ദുബൈ: നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിനായുള്ള പദ്ദതി ദുബൈ മുന്‍സിപ്പാലിറ്റി പ്രാബല്യത്തില്‍ വരുത്തി.വിവിധ ആവശ്യങ്ങള്‍ക്കായി മുന്‍സിപ്പാലിറ്റി ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്‌ ഇതോടുകൂടി ഒഴിവാകുന്നത്‌. താമസസ്‌ഥലങ്ങളടക്കം 25,000ത്തോളം കെട്ടിടങ്ങളാണ്‌ നിലവില്‍ ദുബൈയില്‍ പണിതുകൊണ്ടിരിക്കുന്നത്‌.

കെട്ടിടനിര്‍മ്മാണങ്ങള്‍ക്കാവശ്യമായ പെര്‍മിറ്റുകള്‍, മറ്റു വിവിധ തരത്തിലുള്ള സേവനങ്ങള്‍ തുടങ്ങി, കോണ്‍ട്രാക്‌റ്റര്‍മാര്‍ക്ക്‌ പിഴകള്‍ അടക്കാനും സ്വയം നിയന്ത്രണ പ്രവൃത്തികള്‍ നടത്താനും ഇനി ഓണ്‍ലൈന്‍ വഴി സാധിക്കും. ഇത്തരത്തിലുള്ള ത്വരിത ഇടപാടുകള്‍ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കുവഹിക്കുന്നതാണെന്ന്‌ മുന്‍സിപ്പാലിറ്റി ബില്‍ഡിങ്ങ്‌ വിഭാഗത്തിന്റെ എഞ്ചിനിയറിങ്ങ്‌ സൂപ്പര്‍വൈസറായ സയീദ്‌ അഹമ്മദ്‌ അല്‍ ഫലാസി പറഞ്ഞു.


പദ്ദതി ആരംഭിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ ആപ്ലിക്കേഷന്‍ സംബന്ധമായ കാര്യങ്ങളൊക്കെ തീര്‍ക്കാന്‍ പറ്റുന്നുണ്ടെന്നും, കോണ്‍ട്രാക്ടര്‍മാരുമായുള്ള കൂടിക്കാഴ്‌ച്ചകള്‍ പോലും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ്‌ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ആദ്യ പകുതി അവസാനിക്കുമ്പൊഴേക്കും കെട്ടിടങ്ങളുടെ സ്‌ട്രക്‌ച്ചറല്‍ ഓഡിറ്റിങ്ങ്‌ നടത്തുന്നതിനായി 25,419 അപേക്ഷകളാണ്‌ മുന്‍സിപ്പാലിറ്റിക്ക്‌ ലഭിച്ചത്‌. ഇത്‌ കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ച അപേക്ഷകളുടെ 15 ശതമാനമാണ്‌.

http://www.khaleejtimes.com/nation/dubai/now-finish-procedures-online-for-dubai-construction-projects