90 സെക്കന്റിനുള്ളില്‍ 282 യാത്രക്കാരെ മരണത്തില്‍ നിന്നും രക്ഷിച്ചപ്പോള്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് സഹപ്രവര്‍ത്തകന്റെ ജീവന്‍

ദുബായ് വിമാനത്താവളത്തില്‍ അപകടം നടന്നയുടന്‍ വിമാനത്താവളത്തിലെ സുരക്ഷആ അധികൃതരും അഗ്നിശമന സേനാ അംഗങ്ങളും മിന്നല്‍ വേഗത്തിലാണ് പ്രവര്‍ത്തിച്ചത്. സംഭവ സ്ഥലത്തേക്ക് അതിവേഗം കുതിച്ചെത്തിയ ക്ഷ്രാ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയിലായായിരുന്നു. വിമാനത്തിലെ 10 എമര്‍ജന്‍സി വാതിലുകളിലൂടെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അവര്‍ പുറത്തെത്തിച്ചു.

90 സെക്കന്റിനുള്ളില്‍ 282 യാത്രക്കാരെ മരണത്തില്‍ നിന്നും രക്ഷിച്ചപ്പോള്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് നഷ്ടമായത് സഹപ്രവര്‍ത്തകന്റെ ജീവന്‍

നീണ്ട 31 വര്‍ഷത്തെ എമിറേറ്റ്‌സ് എയര്‍ലൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ നടന്നത്. വിമാനം ലാന്‍ഡ്് ചെയ്യാന്‍ സഹായിക്കുന്ന ലാന്‍ഡിങ് ഗിയറിന്റെ തകരാറാണ് പ്രസ്തുത അപകടത്തിന് കാരണമായതെന്നാണ് വിദഗ്ദ നിരീക്ഷണം. റണ്‍വേയില്‍ ഇടിച്ചിറക്കിയതിനെ തുടര്‍ന്ന് തീപിടിച്ച വിമാനം ഒന്നര മിനിട്ടിനുള്ളില്‍ അഗ്നിയില്‍ കുളിച്ചപ്പോള്‍ അതിനുള്ളിലെ 282 യാത്രക്കാമരയും രക്ഷാപ്രവര്‍ത്തകര്‍ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ ജീവനുവേണ്ടി പ്രയത്‌നിച്ച അഗ്നിശമന സേനാഗംവും അറബ് സ്വമദശിയുമായ ജസീം ഐസ അല്‍ ബലൗഷി ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ദുബായ് വിമാനത്താവളത്തില്‍ അപകടം നടന്നയുടന്‍ വിമാനത്താവളത്തിലെ സുരക്ഷആ അധികൃതരും അഗ്നിശമന സേനാ അംഗങ്ങളും മിന്നല്‍ വേഗത്തിലാണ് പ്രവര്‍ത്തിച്ചത്. സംഭവ സ്ഥലത്തേക്ക് അതിവേഗം കുതിച്ചെത്തിയ ക്ഷ്രാ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും ധ്രുതഗതിയിലായായിരുന്നു. വിമാനത്തിലെ 10 എമര്‍ജന്‍സി വാതിലുകളിലൂടെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അവര്‍ പുറത്തെത്തിച്ചു.

വെറു 90 സെക്കന്റ് കൊണ്ട് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷമാണ് ഉഗ്ര ശബ്ദത്തോടെ വിമാനം പൊട്ടിത്തെറിച്ചത്. ആ പൊട്ടിത്തെറിയിലാണ് രക്ഷാപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജസീം ഐസ കൊല്ലപ്പെട്ടതും. എന്നാല്‍ വിമാനാപകടത്തെക്കുറിച്ചുള്ള വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിച്ചിട്ടും കൊല്ലപ്പെട്ട രക്ഷാപ്രവര്‍ത്തകന്റെ പേര് മാത്രം പുറത്തുവന്നിരുന്നില്ല. ഒടുവില്‍ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തം ജസീം ഐസയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗശത്തത്തിയതോടെയാണ് ലോകം ജസീമിനെ അറിഞ്ഞതും.

ബലൗഷിയുടെ ജീവത്യാഗത്തെ 'മഹത്തര'മെന്നാണ് യുഎഇ സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. യാത്രികരെ രക്ഷിക്കാന്‍ ജീവത്യാഗം നടത്തി ജീവത്യാഗം ചെയ്ത അഗ്‌നിശമന സേനാംഗത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദുബായ് ഭരണാധികാരി അനുശോചനം അറിയിച്ചു. സ്വന്തം ജീവന്‍ വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച ജസീം ഐസയെ പോലുള്ള ജീവനക്കാരനെ കിട്ടിയതില്‍ എമിറേറ്റ്സിന് അഭിമാനിക്കാമെന്നും ജസിം ഐസ ലോകത്തിന്റെ തന്നെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പൈലറ്റിന്റെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനത്തിലൂടെ വന്‍ വിമാന ദുരന്തമാണ് വഴിമാറിപ്പോയത്. ദുബായ് എയര്‍പോര്‍ട്ടില്‍ ഇടിച്ചിറക്കിയ വിമാനം മൂന്ന് കിലോമീറ്ററോളം നിരങ്ങി നീങ്ങുകയായിരുന്നു. നിരങ്ങി നീങ്ങുന്നതിനിടയില്‍ ഇരുഭാഗത്തേയും എഞ്ചിനുകള്‍ പൊട്ടിത്തെറിച്ചാണ് വിമാനത്തിലേക്ക് തീപടര്‍ന്നതെന്നാണ് അധികൃതരുടെ നിഗമനം. പിന്നാലെ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് രണ്ടിനുമിടയിലാണ് തങ്ങളുടെ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തകര്‍ 300ഓ്‌ളം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

Read More >>