ദുബായ് വിമാനത്താവളം അടച്ചപ്പോള്‍ നട്ടംതിരിഞ്ഞത് ആയിരക്കണക്കിന് മലയാളികൾ

ബുധനാഴ്‌ച എമിറേറ്റ്‌സിന്റെ വിമാനം പൊട്ടിതെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളമടച്ചപ്പോള്‍ നട്ടംതിരിഞ്ഞത് ആയിരക്കണക്കിന് മലയാളികളാണ്.

ദുബായ് വിമാനത്താവളം അടച്ചപ്പോള്‍  നട്ടംതിരിഞ്ഞത് ആയിരക്കണക്കിന് മലയാളികൾ

ദുബായ്: ബുധനാഴ്‌ച എമിറേറ്റ്‌സിന്റെ വിമാനം പൊട്ടിതെറിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദുബായ് വിമാനത്താവളമടച്ചപ്പോള്‍  നട്ടംതിരിഞ്ഞത് ആയിരക്കണക്കിന് മലയാളികളാണ്.

രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പലതും റദ്ദാക്കിയതോടെ മലയാളികളടക്കമുള്ള ആയിരക്കണക്കിനു യാത്രക്കാരാണ് വലഞ്ഞത്.

എമിറേറ്റ്‌സ് ദുബൈയില്‍ നിന്നും അൽ മക്‌തൂം വിമാനത്താവളം (ഡിഡബ്ല്യുസി), ഷാർജ, ഫുജൈറ, അൽഐൻ, മസ്‌കത്ത്, ബഹ്‌റൈൻ വിമാനത്താവളങ്ങളിലേക്ക് 23 സർവീസുകൾ തിരിച്ചുവിട്ടപ്പോള്‍ ഫ്ലൈ ദുബായ് ഒട്ടനവധി സർവീസുകൾ റദ്ദാക്കി. ഇൻഡിഗോയും സ്പൈസ് ജെറ്റുമെല്ലാം ദുബായ് സർവീസുകള്‍ റദ്ദാക്കിയിരുന്നു.

ഏഴാം തീയതി വരെ ചുരുക്കം സർവീസുകളേ നടത്തുകയുള്ളൂ എന്നും ഇൻഡിഗോ അറിയിച്ചിട്ടുണ്ട്. അതെ സമയം, എമിറേറ്റ്സ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തുടങ്ങിയ ഹെൽപ്സെന്റർ പ്രവർത്തനം അവസാനിപ്പിച്ചു.