സംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍

സംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം

സംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദ്ദേശം. മുടി രണ്ടായി പിരിച്ചുകെട്ടാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗങ്ങളായ കെ.നസീര്‍, മീന സി.യു. എന്നിവരുടെ നിര്‍ദേശം.


പിരിച്ചുകെട്ടുന്നതുമൂലം മുടിക്ക് ദുര്‍ഗന്ധം ഉണ്ടാവുകയും തുടര്‍ന്ന് മുടി പൊട്ടിപ്പോകുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ പെണ്‍കുട്ടികള്‍ രാവിലെ കുളിക്കാതെ സ്‌കൂളിലെത്താന്‍ നിര്‍ബന്ധിതരാകുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുടി രണ്ടായി പിരിച്ചുകെട്ടാന്‍ രക്ഷിതാക്കളുടെ സഹായം തേടേണ്ടിവരുന്നെന്നും ഈ നിബന്ധന ലിംഗവിവേചനം കൂടിയാണെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

സ്‌കൂളിലെ അച്ചടക്കത്തിന്റെ ഭാഗമായി കുട്ടികള്‍ മുടി ഒതുക്കിവയ്ക്കണമെന്ന് സ്ഥാപനമേധാവിക്ക് നിഷ്‌കര്‍ഷിക്കാം പക്ഷെ അത് മുടി രണ്ടായി പിരിച്ചുകെട്ടിയാവണമെന്ന് നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് അവകാശമില്ലായെന്ന്‍ ബാലവകാശ കമ്മിഷന്‍ നിരീക്ഷിച്ചു. ഇക്കാര്യം വ്യക്തമാക്കി അടിയന്തരമായി ഉത്തരവ് പുറപ്പെടുവിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മിഷന്‍ നിര്‍ദേശവും നല്‍കി.

രാവിലെ പഠനത്തിനും പ്രഭാതകൃത്യങ്ങള്‍ക്കുമുള്ള സമയത്തിനിടെ മുടി രണ്ടായി പിരിച്ചുകെട്ടാന്‍ സമയം കണ്ടെത്തുന്നത് പ്രയാസകരമാണെന്നാണ് കമ്മിഷന്‍ വിലയിരുത്തല്‍. കുട്ടികളെ മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മുടി വേര്‍തിരിച്ച് പിരിച്ചുകെട്ടാന്‍ നിര്‍ബന്ധിക്കുന്നത് ബാലാവകാശ ലംഘനമായേ കാണാന്‍ കഴിയൂയെവെന്നും കമ്മിഷന്‍ വ്യക്തമാക്കി. 

Read More >>