ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനികളുടെ കടബാധ്യത 65 കോടി ഡോളർ ; പരസ്യപ്പെടുത്തിയ സ്വത്തുവിവരങ്ങളിലുള്ളതിന്റെ ഇരട്ടിയാണിതെന്ന് റിപ്പോര്‍ട്ട്

മൂന്ന് പങ്കാളിത്ത വ്യവസായങ്ങളിലായി 13200 കോടി രൂപ കട ബാധ്യത വേറെയും

ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനികളുടെ കടബാധ്യത 65 കോടി ഡോളർ ; പരസ്യപ്പെടുത്തിയ സ്വത്തുവിവരങ്ങളിലുള്ളതിന്റെ ഇരട്ടിയാണിതെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്‌ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ കമ്പനികളുടെ കടബാധ്യത 65 കോടി ഡോളർ (4356 കോടി രൂപ). ട്രംപിന്റെ ഉടമസ്ഥതയിലുള്ള 30-ഓളം സ്ഥാപനങ്ങളുടെ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. തന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്പായി ട്രംപ് പരസ്യപ്പെടുത്തിയ സ്വത്തുവിവരങ്ങളിലുള്ളതിന്റെ ഇരട്ടിയാണിതെന്നു 'ദ് ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.


ഇതിനുപുറമേ മൂന്ന് പങ്കാളിത്ത വ്യവസായങ്ങളിലായി 13200 കോടി രൂപ കട ബാധ്യത വേറെയുമുണ്ട് എന്ന്  റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്പ് വെളിപ്പെടുത്തിയ കണക്കുകളിൽ അദ്ദേഹത്തിന്റെ കമ്പനികൾക്കു 31.5 കോടി ഡോളറിന്റെ (2079 കോടി രൂപ) ബാധ്യതയാണുള്ളത്. തന്റെ വ്യവസായ സംരംഭങ്ങളില്‍ നേടിയ വന്‍വിജയമാണ് തിരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ ട്രംപ് ഉപയോഗിക്കാറുള്ള പ്രധാന പ്രചാരണ തന്ത്രം. ന്യൂയോര്‍ക്ക്‌ ടൈംസിന്‍റെ റിപ്പോര്‍ട്ട് അദ്ദേഹത്തിന് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

Read More >>