രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യങ്ങളോട് മൃദു സമീപനം ഉണ്ടായിരിക്കില്ല. അമേരിക്കന്‍ ജനതയോട് ബഹുമാനം പുലര്‍ത്തുന്നവര്‍ക്കും നല്ല ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്കും മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

നയപ്രഖ്യാപന പ്രസംഗത്തില്‍ ഭീകരതയ്‌ക്കെതിരെ കടുത്ത നിലപാട് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് മത്സരാര്‍ത്ഥിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക ഭീകരതയെ ചെറുത്തു തോല്‍പ്പിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ട്രംപ് പറഞ്ഞു. ഒഹിയോയില്‍ നടന്ന നയ പ്രഖ്യാപന പ്രസംഗത്തില്‍ ട്രംപ് ഒരിയ്ക്കല്‍ക്കൂടി നയം വ്യക്തമാക്കി.


തീവ്രവാദ പ്രവര്‍ത്തനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യങ്ങളോട് മൃദു സമീപനം ഉണ്ടായിരിക്കില്ല. അമേരിക്കന്‍ ജനതയോട് ബഹുമാനം പുലര്‍ത്തുന്നവര്‍ക്കും നല്ല ബന്ധം പുലര്‍ത്തുന്ന ആളുകള്‍ക്കും മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് തീവ്രവാദികളെ ഇല്ലാതാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കടുത്ത നീക്കങ്ങളിലൂടെ ഐഎസിനെ ഭൂമുഖത്തുനിന്നും നീക്കം ചെയ്യേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.

കടുത്ത മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനാര്‍ഥി പഥത്തിലെത്താന്‍ തീവ്ര ഇസ്ലാം വിരുദ്ധ നിലപാടാണ് സഹായിച്ചത്. ഈ തീവ്ര നിലപാടുകള്‍ തന്നെ അധികാരത്തിലെത്തക്കുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വിദേശ നയങ്ങളെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

Read More >>