ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിച്ചത് ഒബാമയാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. തീവ്രവാദികളെ വളര്‍ത്തിയതില്‍ ഒബാമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ലിന്റണും ഐഎസിന്റെ വളര്‍ച്ചയില്‍ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് സ്ഥാപിച്ചത് ഒബാമയാണെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരേ രംഗത്ത്. ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിച്ചത് ഒബാമയാണെന്നാണ് ട്രംപ് പ്രസ്താവന നടത്തിയത്.

ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്. തീവ്രവാദികളെ വളര്‍ത്തിയതില്‍ ഒബാമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ലിന്റണും ഐഎസിന്റെ വളര്‍ച്ചയില്‍ പങ്കാളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎന്‍ബിസിക്കു നല്കിയ അഭിമുഖത്തിലും ട്രംപ് ഒബാമയ്‌ക്കെതിരെ ഇതേ നിലപാടുമായി രംഗത്തെത്തി. ഐഎസിനെതിരേ ഒബാമ ശക്തമായി രംഗത്തുണ്ടെന്ന് അവതാരകന്‍ സൂചിപ്പിച്ചപേപ്പാള്‍ അത് തന്റെ പരിഗണനയില്‍ ഇല്ലെന്നും അയാളാണ് ഐഎസിന്റെ സ്ഥാപകനെന്നും ട്രംപ് മറുപടി നല്‍കുകയായിരുന്നു.

Read More >>