തിരുവനന്തപുരം നഗരത്തില്‍ 'നായ വേട്ട' തുടങ്ങി

ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സർജൻമാർ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാ‍ൻ തിരുവനന്തപുരം കോർപറേഷനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍

തിരുവനന്തപുരം:  സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തിലെ നായകളെ പിടികൂടുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. കഴിഞ്ഞ ദിവസം തെരുവ് നായകളുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശിനി ശിലുവമ്മ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ  തെരുവ് നായ ആക്രമണത്തില്‍ ഇടുക്കിയില്‍ 14 പേര്‍ക്കും പാലക്കാട്‌ 8 പേര്‍ക്കും കടിയേറ്റു.

തുടര്‍ന്നാണ്‌,  തെരുവുനായശല്യം നേരിടാൻ സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചത്. ശല്യം രൂക്ഷമായ മേഖലകളിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നല്‍കുകയും ഇന്ന് മുതല്‍ ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നഗര സഭയുടെ നേതൃത്വത്തിലാണ് പിടികൂടുന്നത്.


[video width="640" height="352" mp4="http://ml.naradanews.com/wp-content/uploads/2016/08/video-1471926507.mp4"][/video]

അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാർഗമില്ലെന്നും അതിനു നിയമതടസ്സമില്ലെന്നും മന്ത്രി കെടി  ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സർജൻമാർ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാ‍ൻ തിരുവനന്തപുരം കോർപറേഷനും തീരുമാനിച്ചിട്ടുണ്ട്.

Read More >>