മാളയില്‍ കുട്ടികളെ കടിച്ച നായക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു

പൊയ്യ പഞ്ചായത്തിലാണ് പേ വിഷബാധയുള്ള നായ് കുട്ടികളെ ആക്രമിച്ചത്. അഴിഞ്ഞിത്തറ, കൃഷ്ണന്‍കോട്ട എന്നീ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പട്ടിയുടെ ആക്രമണത്തിന് ഇരയായത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകവേയാണ് ആക്രമിക്കപ്പെട്ടത്.

മാളയില്‍ കുട്ടികളെ കടിച്ച നായക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു

മാളയില്‍ കുട്ടികളെ കടിച്ച നായക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിക്കപ്പെട്ടു. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറഐത്തുവന്നു. അഞ്ച് വയസ്സുകാരനടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേയുണ്ടെന്ന് വെറ്ററിനറി സര്‍വ്വകലാശാലയുടെ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

പൊയ്യ പഞ്ചായത്തിലാണ് പേ വിഷബാധയുള്ള നായ് കുട്ടികളെ ആക്രമിച്ചത്. അഴിഞ്ഞിത്തറ, കൃഷ്ണന്‍കോട്ട എന്നീ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പട്ടിയുടെ ആക്രമണത്തിന് ഇരയായത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകവേയാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിനിരയായ അഞ്ച് വയസുകാരന്‍ ആയുസ്സിന്റെ മുഖം നായ കടിച്ചെടുത്ത നിലയിലാണ്. കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷത്തിലാണ് ഇവര്‍.

Read More >>