തെരുവ് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി

മുഖത്തെ നെറ്റിയുടെ ഭാഗത്ത് കടിയേറ്റ് ശരീരഭാഗം അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടര്‍ന്ന ഭാഗം വ്യാഴാഴ്ച രാത്രി തന്നെ വച്ചുപിടിപ്പിച്ചു.

തെരുവ് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഫാത്തിമയ്ക്ക് പ്ലാസ്റ്റിക് സര്‍ജറി

കടവത്തൂരില്‍ തെരുവ് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഏഴുവയസ്സുകാരിക്ക് പ്ലാസ്റ്റിക് സര്‍ജറി. പനങ്ങാട്ട് അബ്ദുള്‍ റഷീദിന്റെ മകളും വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമയെയാണ് നായ ആക്രമിച്ച് ക്രുരമായി പരിക്കേല്‍പ്പിച്ചത്. ഫാത്തിമയെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയത്.

കഴിഞ്ഞ ദിവസം മദ്രസ വിട്ട് വീട്ടിലേക്ക് പോകുന്ന വഴി വീടിനു സമീപം വച്ചാണ് ഫാത്തിമയെ നായ കടിച്ചത്. ഈ സമയം മറ്റ് കുട്ടികളും കൂടെയുണ്ടായിരുന്നു. തലയ്ക്കും മുഖത്തും കാലിനുമാണ് കടിയേറ്റത്. മുഖത്തെ നെറ്റിയുടെ ഭാഗത്ത് കടിയേറ്റ് ശരീരഭാഗം അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടര്‍ന്ന ഭാഗം വ്യാഴാഴ്ച രാത്രി തന്നെ വച്ചുപിടിപ്പിച്ചു.

കടവത്തൂര്‍ കൊയില്യത്ത് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കടവത്തൂര്‍ ടൗണിലെ നായശല്യം കാരണം കുട്ടികളെ രക്ഷിതാക്കളാണ് പതിവായി മദ്രസയില്‍ കൊണ്ടുവിടാറുള്ളത്. മദ്രസ വിദ്യാര്‍ഥികളും മറ്റു കുട്ടികളും പേടിച്ചാണ് സ്‌കൂളുകളിലുള്‍പ്പെടെ പോകുന്നതെന്നും ശ്രദ്ധയില്‍പ്പെടുത്തിയിട്ടു കൂടി അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

Read More >>