നീലേശ്വരത്ത് തെരുവ് നായയുടെ അക്രമം; ആറാം ക്ലാസ് വിദ്യാർത്ഥിയെ കടിച്ചു കീറി

നീലേശ്വരം ബങ്കളത്ത് തെരുവുനായയുടെ ആക്രമത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

നീലേശ്വരത്ത് തെരുവ് നായയുടെ അക്രമം; ആറാം ക്ലാസ് വിദ്യാർത്ഥിയെ കടിച്ചു കീറികാസർഗോഡ്: നീലേശ്വരം ബങ്കളത്ത് തെരുവുനായയുടെ ആക്രമത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കക്കാട്ട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയായ പി വി ആദർശിനെയാണ് തെരുവ് നായ ആക്രമിച്ചത്.


കഴിഞ്ഞ ദിവസം സ്‌കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങവേ റോഡിൽ വച്ച് തെരുവ് നായ ചാടി വീഴുകയായിരുന്നു. നായയുടെ അക്രമത്തിൽ ഭയന്ന് ഓടാൻ ശ്രമിച്ച ആദർശ് കാലിടറി വീണതോടെ നായ കടിച്ചു കീറി. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് നായയെ അടിച്ചോടിച്ച് കുട്ടിയുടെ ജീവൻ രക്ഷപ്പെടുത്തിയത്. ആദർശിനെ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


പ്രദേശത്ത് അനിയന്ത്രിതമായി അറവുശാലാ മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതാണ് തെരുവുനായകൾ പെരുകുന്നതിന് ഇടയാക്കുന്നത് എന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Read More >>