വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്

ഗുരുതര പരിക്കുകളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലനു പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അലന്റെ ചുണ്ട് പട്ടി കടിച്ചു കീറിയിരുന്നു. ചുണ്ടിലുള്ളത് ആഴത്തിലുള്ള മുറിവായതു കൊണ്ട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ മുറിവ് തുന്നിക്കെട്ടാന്‍ കഴിയുകയുള്ളു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതരപരിക്ക്

കൊല്ലം എഴുകോണില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരനു തെരുവു നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കുട്ടിയെ രക്ഷിക്കാനെത്തിയ അമ്മയ്ക്കും നായയുടെ കടിയേറ്റു. എഴുകോണ്‍ വട്ടമണ്‍കാവ് പെരുമ്പള്ളില്‍ വീട്ടില്‍ ബിനു പണിക്കരുടെയും സുജാ പണിക്കരുടെയും മകന്‍ അലന്‍ ബി. പണിക്കര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.

ഗുരുതര പരിക്കുകളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലനു പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അലന്റെ ചുണ്ട് പട്ടി കടിച്ചു കീറിയിരുന്നു. ചുണ്ടിലുള്ളത് ആഴത്തിലുള്ള മുറിവായതു കൊണ്ട് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മാത്രമേ മുറിവ് തുന്നിക്കെട്ടാന്‍ കഴിയുകയുള്ളു.


ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അലന് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ തെരുവുനായ കുട്ടിയെ തലങ്ങും വിലങ്ങും കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മയെയും നായ ഓടിച്ചിട്ടു കടിച്ചു. ഒടുവില്‍ നാട്ടുകാര്‍ എത്തിയാണ് നായയെ ഓടിച്ചത്.

പിരിക്കേറ്റ കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More >>