മാണിസാറിനു ത്രാസുവിൽക്കരുതേ… പണി പാളും (സന്തോഷ് പണ്ഡിറ്റ് .jpg)

ഒരു കാലത്ത് കുഞ്ഞൂഞ്ഞും കുഞ്ഞുമാണീം കുഞ്ഞാലിക്കുട്ടീം ചേർന്നാൽ ക്വോറം തികയുമായിരുന്നു. അവിടെനിന്നാണ് മാണിസാർ മാത്രം ഇറങ്ങിപ്പോരുന്നത്. വലിച്ചാൽ നീളുകയും വിട്ടാൽ ചുരുങ്ങുകയും ചെയ്യുന്ന ആ ബന്ധമാണ് പൊട്ടിപ്പിളരുന്നത്.

മാണിസാറിനു ത്രാസുവിൽക്കരുതേ… പണി പാളും (സന്തോഷ് പണ്ഡിറ്റ് .jpg)

പടിയിറങ്ങിയത് പാലായുടെ മാണിക്യമായ മാണിസാറാണ്. അദ്ധ്വാനവർഗ്ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ കുഞ്ഞുമാണി. ലോകചരിത്രത്തിൽ ഏറ്റവുമധികം ബജറ്റുകൾ അവതരിപ്പിച്ചുവെന്ന ഖ്യാതി കേരളാകോൺഗ്രസുകാരാൽ ചാർത്തപ്പെട്ട അവരുടെ സ്വന്തം മാണിസാർ. ഒരു കാലത്ത് കുഞ്ഞൂഞ്ഞും കുഞ്ഞുമാണീം കുഞ്ഞാലിക്കുട്ടീം ചേർന്നാൽ ക്വോറം തികയുമായിരുന്നു. അവിടെനിന്നാണ് മാണിസാർ മാത്രം ഇറങ്ങിപ്പോരുന്നത്. വലിച്ചാൽ നീളുകയും വിട്ടാൽ ചുരുങ്ങുകയും ചെയ്യുന്ന ആ ബന്ധമാണ് പൊട്ടിപ്പിളരുന്നത്.


റബ്ബറിന്റെ കാര്യത്തിൽ മാണി സാറിന് സവിശേഷമായ താൽപര്യങ്ങളുണ്ട്. കഠിനാധ്വാനിയായ കർഷകൻ മാത്രമല്ല, അട്ടയുടെ കണ്ണു കാണുന്ന കച്ചവടക്കാരൻ കൂടിയാണ് അദ്ദേഹം. സാറിന്റെ കളി മുഴുവൻ കണക്കുകൾ കൊണ്ടല്ലേ?

പത്തു കിലോ റബ്ബർ ഷീറ്റുമായി മാണിസാറിന്റെ കടയിലെത്തിയാലെന്തു സംഭവിക്കും? സ്വന്തം മേൽനോട്ടത്തിൽ പണിത ത്രാസിലാണ് തൂക്കം. സ്വാഭാവികമായും കുരുന്നുവേലകൾ ത്രാസ്സിലുണ്ടാകും. പിന്നേയോ? ആകെ തൂക്കത്തിൽ നിന്നും കിലോയ്ക്ക് 250 ഗ്രാം വീതം കുറയ്ക്കും. കൊണ്ടുവന്ന റബ്ബർ ഷീറ്റ് ശരിക്കും ഉണങ്ങിയിട്ടില്ലെന്നു ന്യായം! കർഷകൻ ഒന്നു ഞെട്ടും. ഞെട്ടൽ മാറ്റാനുള്ള ആശ്വാസവാക്ക് മാണി സാറിന്റെ പക്കൽ റെഡി. അദ്ദേഹം പറയും: “നമ്മക്ക് അന്യോന്യം അഡ്ജസ്റ്റ് ചെയ്യാം. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല. ഒരു 150 ഗ്രാം കുറക്കാം, പക്ഷെ അതിൽ എനിക്കു 50 ഗ്രാം വേണം. 100 ഗ്രാം നിങ്ങൾ എടുത്തോ.“

പതിറ്റാണ്ടുകളായി ഈ സമവാക്യത്തിന്മേലാണ് മാണിസാർ കേരളത്തിന്റെ എല്ലാ ബജറ്റുകളും തട്ടിക്കൂട്ടിയത്. പാറമട മുതലാളിമാരോട് നേരത്തേ തന്നെ മാണിസാർ സൂചിപ്പിക്കും - പത്തു ശതമാനം നികുതി വർധന. എന്നിട്ടു അവരുമായി ചർച്ച ചെയ്ത് അത് അഞ്ചു ശതമാനമായി വെട്ടിച്ചുരുക്കും. അങ്ങനെ ചുരുക്കുന്നതിന് പ്രത്യേകം ഫീസുണ്ട്. പണമെങ്ങനെ ഉണ്ടാക്കാമെന്ന് അച്ചായനെ ആരും പഠിപ്പിക്കേണ്ടതില്ല.

റബ്ബർ കർഷകുരുടെ കാണപ്പെട്ട ദൈവമാണ് മാണി സാർ. കാരണം അവരെ സഹായിക്കാനാണല്ലോ, അടിവസ്ത്രത്തിൽ ഉപയോഗിക്കുന്ന ഇലാസ്റ്റിക് റബ്ബർ സ്ട്രാപ്പുകൾക്ക് ഏർപ്പെടുത്തിയിരുന്ന 1.5 ശതമാനം അധികസെസ് വേണ്ടന്നു വെച്ചത്. ഇനിമുതൽ എല്ലാ അടിവസ്ത്രനിർമ്മാതാക്കളും റബ്ബർ ഉപയോഗിക്കും, ഇതിൽ നിന്നും വരുന്ന അധിക വരുമാനം റബ്ബറിന്റെ വില പിടിച്ചു നിർത്തും .

പാടത്തു കൃഷി പണികളിൽ ഏർപ്പെടുന്ന പട്ടിക ജാതി വിഭാഗത്തെ സഹായിക്കാനും മാണി സാറിന്റെ പക്കൽ വിദ്യയുണ്ട്. "തൊപ്പിപ്പാള"യുടെ നികുതി അദ്ദേഹം പരിപൂണ്ണമായിട്ടു എടുത്തു കളഞ്ഞു...!

മുസ്ലിങ്ങൾ പള്ളികളിൽ നിസ്കാരത്തിനു ഉപയോഗിക്കുന്ന "തൊപ്പി"യിന്മേൽ സാമ്പത്തികവർഷം നികുതി വർധനവ് ഇല്ലത്രേ!!! മാപ്ലാർക്കും സന്തോഷം.

സ്ത്രീകൾ മുടിചീകാനും പേൻ എടുക്കാനും ഉപയോഗിക്കുന്ന "ചീപ്പി“ന്റെ നികുതി മൂന്നു ശതമാനത്തിൽ നിന്നും രണ്ടു ശതമാനമാക്കി വെട്ടിച്ചുരുക്കി. കുടുംബിനികളെല്ലാം വളരെ ഹാപ്പി. വെറുതേയിരുന്നു പേൻ കൊല്ലാമല്ലോ?

ഇതായിരുന്നു ചെല്ലപ്പനും, തമ്പാനും, അവ്വക്കറും കണ്ട മാണിസാറിന്റെ ബജറ്റ് പ്രസംഗം.

ഇനി കേരളാ കോൺഗ്രസ് പാർട്ടിയെ നോക്കൂ. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന മാന്ത്രിക രാഷ്ട്രീയ സമവാക്യം.

അതിന്റെ ഒരു പ്രാദേശിക നേതാവ് മാണിസാറിനെ കാണാൻ വരുന്നു. അദ്ദേഹത്തിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം. മാണിസാർ എല്ലാം കേട്ടു. എന്നിട്ടു പറഞ്ഞു:

“അതേ ഈപ്പച്ചാ..അവിടെ ഉള്ളവർക്കെല്ലാം ജോമോൻ മതി ഇപ്രാവശ്യം എന്നാണല്ലോ എന്നോട് പറഞ്ഞത്?”

ജോമോൻ മാണിസാറിന്റെ സ്വന്തം പുത്രനാണ്.

പ്രാദേശിക നേതാവ് ഈപ്പൻ ശരിക്കും ഒന്ന്‌ നടുങ്ങി. “മാണിസാറെ അവിടെ ആകെ പതിനഞ്ചു പേരല്ലേയുള്ളൂ നമ്മുടെ പാർട്ടിയിൽ? അതിലാരാണ് പറഞ്ഞത്?“

“അതിൽ പതിനാലു പേരും എന്നോട് പറഞ്ഞു ജോമോൻ മതിയെന്ന്.”

“മ്ആണിസ്സാറേ…”

“എന്നാ ചെയ്യാനാ ഈപ്പച്ചാ? പാർട്ടി വീണ്ടും പിളർന്നു. ഇത്തവണ പിളർപ്പു തന്റെ കുടുംബത്തിലാടോ…”