ലീലാ ഗുലാത്തിയുടെ പുരയിടത്തിന് ഉടൻ സംരക്ഷണഭിത്തി; വാലി വ്യൂ ഗാർഡൻസിനും ക്യൂആർഎസ് ഉടമയ്ക്കും ജില്ലാ കളക്ടറുടെ അന്ത്യശാസനം; പക്ഷേ വീടിന്റെ കാര്യത്തിൽ സർക്കാർ നിസഹായം

വ്യൂവാലി ഗാർഡൻസ് മാനേജർ ബാലു സ്വാമിയ്ക്കും ക്യൂആർഎസ് ഉടമ അഭിമന്യു ഗണേഷിന്റെ പത്നി നന്ദിനി ഭൂപതിയ്ക്കും പുറമെ കൊല്ലം സ്വദേശിയായ മധുസൂദനൻ നായർ, സ്കൈലൈൻ മെലഡിയിലെ പ്രേംചന്ദ് നായർ, മോഹൻചന്ദ് നായർ, രമ വി നായർ എന്നിവർക്കും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ലീലാ ഗുലാത്തിയുടെ പുരയിടത്തിന് ഉടൻ സംരക്ഷണഭിത്തി; വാലി വ്യൂ ഗാർഡൻസിനും ക്യൂആർഎസ് ഉടമയ്ക്കും ജില്ലാ കളക്ടറുടെ അന്ത്യശാസനം; പക്ഷേ വീടിന്റെ കാര്യത്തിൽ സർക്കാർ നിസഹായം

മണ്ണു മാഫിയ ഇടിച്ചു നശിപ്പിച്ച ലീലാ ഗുലാത്തിയുടെ പുരയിടത്തിന് സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കണമെന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് പതിനഞ്ചു ദിവസത്തിനകം സ്വന്തം ചെലവിൽ പാലിക്കണമെന്ന്  വാലി വ്യൂ ഗാർഡൻസ് മാനേജരും ക്യൂ ആർഎസ് ഉടമയുമടക്കം ആറു പേർക്ക് ജില്ലാ കളക്ടറുടെ അന്ത്യശാസനം. ഉത്തരവു പാലിച്ചില്ലെങ്കിൽ ഇവരുടെ കൈവശമുളള മുഴുവൻ ഭൂമിയും തുടർന്നൊരു മുന്നറിയിപ്പില്ലാതെ ഏറ്റെടുക്കുമെന്നും നോട്ടീസിൽ പറയുന്നു.  2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ തകർന്ന വീടിന്റെ കാര്യത്തിൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

വീടു തകര്‍ത്ത് ഭൂമാഫിയ; സ്തംഭിച്ചുപോയ സര്‍ക്കാര്‍ സംവിധാനങ്ങള്‍; ഈ എണ്‍പതാം വയസില്‍ ലീലാ ഗുലാത്തി ഇനി ആരുടെ വാതിലിലാണ് മുട്ടേണ്ടത്?

ഡിസാസ്റ്റർ മാനേജ്മെന്റ് നിയമപ്രകാരം പാവങ്ങൾക്കു മാത്രമേ നഷ്ടപരിഹാരം നൽകാൻ നിലവിൽ കഴിയൂ എന്ന് ജില്ലാ കളക്ടർ ബിജു പ്രഭാകർ നാരദാ ന്യൂസിനോടു പറഞ്ഞു. മറ്റു കാര്യങ്ങൾ സർക്കാർ തലത്തിലാണ് തീരുമാനിക്കേണ്ടത്. ചുറ്റുവട്ടത്തുളള മറ്റു വീടുകളും നിലവിൽ അപകടഭീഷണിയിലാണ്. അവ കൂടി തകരാതിരിക്കാൻ എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി കെട്ടുകയാണ്  ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നാരദാ ന്യൂസ് ഇംപാക്റ്റ്: ലീലാ ഗുലാത്തിയുടെ വീട് തകർത്ത സംഭവം അന്വേഷിക്കാൻ കളക്റ്റർക്കു നിര്‍ദ്ദേശം

എത്രയും വേഗം സംരക്ഷണഭിത്തി കെട്ടിയില്ലെങ്കിൽ മറ്റു വീടുകളും തകരുമെന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗം കളക്ടർക്കു റിപ്പോർട്ടു നൽകിയിരുന്നു. കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ വിശദമായ പഠനം നടത്തിയശേഷമാണ് അവരുടെ റിപ്പോർട്ട്. ഈ  നിഗമനം ശരിവെയ്ക്കുന്ന റിപ്പോർട്ടാണ് പിഡബ്ല്യൂഡി ബിൽഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയറും കളക്ടർക്കു നൽകിയത്.
ഇവിടെ ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകരുത് എന്ന് നിർബന്ധമുണ്ട്: അതുകൊണ്ടു മാത്രം..

ലീലാ ഗുലാത്തിയുടെ വീടും പരിസരവും പണ്ട് ഇങ്ങനെയായിരുന്നു…

ഈ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം വകുപ്പ് 30, 34 പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചത്. വ്യൂവാലി ഗാർഡൻസ് മാനേജർ ബാലു സ്വാമിയ്ക്കും ക്യൂആർഎസ് ഉടമ അഭിമന്യു ഗണേഷിന്റെ പത്നി നന്ദിനി ഭൂപതിയ്ക്കും പുറമെ കൊല്ലം സ്വദേശിയായ മധുസൂദനൻ നായർ, സ്കൈലൈൻ മെലഡിയിലെ പ്രേംചന്ദ് നായർ, മോഹൻചന്ദ് നായർ, രമ വി നായർ എന്നിവർക്കും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

1

2

3

Read More >>