സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

ദ്യ ചിത്രമായ 'നാരായം' 1993ലെ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രങ്ങളുടെ വിഭാഗത്തിലുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു

സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

കൊച്ചി: ജനപ്രിയ ചിത്രങ്ങളുടെ സംവിധായകന്‍ ശശി ശങ്കര്‍ (57) അന്തരിച്ചു.  ബുധനാഴ്ച രാവിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ശശി ശങ്കറിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പ്രമേഹ രോഗം അദ്ദേഹത്തെ അലട്ടിയിരുന്നു. സംസ്‌കാരം മദ്രാസിലുള്ള മകന്‍ വന്ന ശേഷം നടക്കും.

ആദ്യ ചിത്രമായ 'നാരായം' 1993ലെ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രങ്ങളുടെ വിഭാഗത്തിലുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. പത്ത് മലയാള ചിത്രങ്ങളും രണ്ട് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മി.ബട്‌ലര്‍ 2 എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു.

പുന്നാരം (1995), മന്ത്രമോതിരം (1997), ഗുരു ശിഷ്യന്‍ (1997), ഉത്രം നക്ഷത്രം (1999), മി.ബട്‌ലര്‍ (2000), കുഞ്ഞിക്കൂനന്‍ (2002), പേരഴകന്‍ (തമിഴ്, 2004), സര്‍ക്കാര്‍ ദാദ (2005), ദോബിവാല (2005), സ്‌റ്റെപ്‌സ് (2013), ജംഗ്ഷന്‍ (2013), പഗഡയ് പഗഡയ് (തമിഴ്, 2014), നാട്ടുമാവിന്‍ ചോട്ടില്‍ (2016) എന്നിവയാണ് പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Read More >>