ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ചരിത്രം കുറിച്ച് ദീപ കര്‍മാകര്‍ ഫൈനലില്‍

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ വോള്‍ട്ട്,അണ്‍ ഇവര്‍ ബാര്‍,ബാലന്‍സ് ബീം,ഫ്‌ളോര്‍ എക്‌സൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിച്ചത്. എന്നാല്‍ വോള്‍ട്ട് ഒഴികെയുള്ള മറ്റ് വിഭാഗങ്ങളില്‍ ഒന്നും മികച്ച പ്രകടനം നടത്താന്‍ ദീപയ്ക്ക് കഴിഞ്ഞില്ല.

ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ചരിത്രം കുറിച്ച് ദീപ കര്‍മാകര്‍ ഫൈനലില്‍

റിയോ: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ദീപ കര്‍മാകര്‍ ഫൈനലില്‍ കടന്നു. ടേബിള്‍ വോള്‍ട്ട് ഇനത്തിലാണ് ഇന്ത്യന്‍ താരം ഫൈനലല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ജിംനാസ്റ്റിക്‌സില്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

ഇന്നലെ രാത്രി നടന്ന യോഗ്യതാ മത്സരത്തില്‍ ദീപ കര്‍മാകര്‍ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്തായിരുന്നു ദീപ. അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു.