സുരക്ഷിത ഭവനം പദ്ധതി തുരങ്കം വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ദിലീപ്

സുരക്ഷിത ഭവനം പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് നല്‍കേണ്ടതില്ലെന്ന് ദിലീപ് അറിയിച്ചു.

സുരക്ഷിത ഭവനം പദ്ധതി തുരങ്കം വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ദിലീപ്

സുരക്ഷിത ഭവനം പദ്ധതിക്ക് ചിലര്‍ തുരങ്കം വെക്കാന്‍ ശ്രമിക്കുന്നതായി നടന്‍ ദിലീപ്. ഫെയ്‌സ്ബുക്കിലൂടെയാണ് സുരക്ഷിത ഭവനത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് ദിലീപ് അറിയിച്ചത്.

കൊട്ടാരക്കര, പുനലൂര്‍ എന്നിവടങ്ങളില്‍ സുരക്ഷിത ഭവനം പദ്ധതിയില്‍ വീട് വാങ്ങിക്കാം എന്ന വാഗ്ദാനത്തില്‍ അപേക്ഷാ ഫീസ് നല്‍കുന്നതായാണ് ആരോപണം. സുരക്ഷിത ഭവനം പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് നല്‍കേണ്ടതില്ലെന്ന് ദിലീപ് അറിയിച്ചു.


കൂടാതെ പദ്ധതിയുടെ പേരില്‍ പണം പിരിവിന് ആരേയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇത്തരാക്കരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിക്കണമെന്നും ദിലീപ് അറയിച്ചു.ദിലീപിന്റെ നേതൃത്വത്തില്‍ കേരള ആക്ഷന്‍ ഫോഴ്‌സും ജിപി ചാരിറ്റബിള്‍ ട്രസ്റ്റും ഭാഗമാകുന്നതാണ് സുരക്ഷിത ഭവനം പദ്ധതി.

പദ്ധതിയില്‍ 1000 വീടുകളാണ് സൗജന്യമായി നിര്‍മിച്ചു നല്‍കുന്നത്. രണ്ടു സെന്റ് സ്ഥലമെങ്കിലും സ്വന്തമായുള്ളവരുടെ അപേക്ഷകളാണു ഭവന നിര്‍മാണത്തിനു പരിഗണിക്കുക. അപേക്ഷകള്‍ തപാലിലും നേരിട്ടും സ്വീകരിക്കും. വിലാസം: കേരള ആക്ഷന്‍ ഫോഴ്‌സ്, അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി, ആലുവ683101.