‘അവരുടെ ടീമിൽ ശുഐബ് അക്തറൊന്നുമില്ലല്ലോ. അതുകൊണ്ട് റൺ അപ്പിനെച്ചൊല്ലി ഏറെ ആശങ്കപ്പെടേണ്ട" ധോണിയുടെ ക്ലാസിക് കമന്റ്

കളിക്കാർക്കു പരുക്കുണ്ടാകുന്ന സാഹചര്യമെന്നു ബ്രാത്ത്‌വെയ്റ്റ് വിലയിരുത്തിയപ്പോൾ ഇതിനെക്കാൾ മോശം സാഹചര്യത്തിൽ ഒട്ടേറെ തവണ കളിച്ചിട്ടുണ്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം.

‘അവരുടെ ടീമിൽ ശുഐബ് അക്തറൊന്നുമില്ലല്ലോ. അതുകൊണ്ട് റൺ അപ്പിനെച്ചൊല്ലി ഏറെ ആശങ്കപ്പെടേണ്ട" ധോണിയുടെ ക്ലാസിക് കമന്റ്

ലോഡർഹിൽ: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം മഴ മൂലംഉപേക്ഷിച്ച ശേഷം അമേരിക്കയിലെ സെൻട്രൽ ബ്രോവാർഡ് റീജിനൽ പാർക്കിലെ സാഹചര്യങ്ങളെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുമായി ഇന്ത്യന്‍  നായകൻ മഹേന്ദ്ര സിങ് ധോണിക്കും വെസ്റ്റ് ഇൻഡീസ് നായകൻ കാർലോസ് ബ്രാത്ത്‌വെയ്റ്റിനും രംഗത്ത്.

വെസ്റ്റ് ഇൻഡീസിനെ 143 റൺസിനു പുറത്താക്കിയ ഇന്ത്യ രണ്ടോവറിൽ വിക്കറ്റു നഷ്ടം കൂടാതെ 15 റൺസിലെത്തി നിൽക്കെ ശക്തമായ മഴയെത്തുടർന്നു കളി ഉപേക്ഷിക്കേണ്ടി വന്നു.ഇത് കാരണം പരമ്പര സമനിലയാക്കാന്‍ ഇന്ത്യയ്ക്ക് ലഭിച്ച അവസരം നഷ്ടമായി.

കളിക്കാർക്കു പരുക്കുണ്ടാകുന്ന സാഹചര്യമെന്നു ബ്രാത്ത്‌വെയ്റ്റ് വിലയിരുത്തിയപ്പോൾ ഇതിനെക്കാൾ മോശം സാഹചര്യത്തിൽ ഒട്ടേറെ തവണ കളിച്ചിട്ടുണ്ടെന്നായിരുന്നു ധോണിയുടെ പ്രതികരണം.

കളിക്കളത്തിലെ ചിലയിടങ്ങൾ ചെളിക്കുളമായിരുന്നുവെന്നും പവലിയൻ എൻഡിലെ ബോളറുടെ റൺ അപ് ഏരിയ  ചെളിയിൽ മുങ്ങി കിടക്കുകയായിരുന്നുവെന്നും  ബ്രാത്ത്‌വെയ്റ്റ് പറഞ്ഞപ്പോള്‍ ഒരു ദശകത്തിലേറെ രാജ്യാന്തര ക്രിക്കറ്റ് കളിച്ചതിൽ, ഇതിലും മോശം സാഹചര്യത്തിൽ കളിക്കേണ്ടി വന്നിട്ടുണ്ടെന്ന് ധോണി തിരിച്ചടിച്ചു.ബോളർമാരുടെ റൺ അപ് പ്രദേശത്തു കാര്യമായ പ്രശ്നങ്ങളില്ലായിരുന്നുവെന്നു പറഞ്ഞ ധോണി വിന്‍ഡീസ് ടീമിൽ ശുഐബ് അക്തറൊന്നുമില്ലല്ലോയെന്നും അതുകൊണ്ട് റൺ അപ്പിനെച്ചൊല്ലി ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നുവെന്നും കൂട്ടി ചേര്‍ത്തു.

Read More >>