കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു ; നിര്‍മ്മാണം ധനുഷ്

ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു രജനികാന്ത് ചിത്രം നിര്‍മ്മിക്കുന്നത്

കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു ; നിര്‍മ്മാണം ധനുഷ്

തരംഗം സൃഷ്‌ടിച്ച കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി നടന്‍ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്റര്‍ പേജിലൂടെ  അറിയിച്ചത്.

ശങ്കര്‍ ചിത്രം എന്തിരന്‍റെ രണ്ടാം ഭാഗമായ'2.ഒ'യുടെ ചിത്രീകരണത്തിരക്കുകളിലാണ് രജനികാന്ത് ഇപ്പോള്‍. അതിനുശേഷം ഉടന്‍ തന്നെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്‌. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ഇതുവരെപുറത്ത് വിട്ടിട്ടില്ല. ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ഇതാദ്യമായാണ് ഒരു രജനികാന്ത് ചിത്രം നിര്‍മ്മിക്കുന്നത്.