ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്‌ന

അത്‌ലീറ്റ് ലളിത ബാബര്‍, ബോക്‌സിംങ് താരം ശിവ് ഥാപ്പ, ഹോക്കി താരം വി.രഘുനാഥ്, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല, സൗരവ് കോത്താരി (ബില്ല്യാര്‍ഡ്), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജിങ്ക്യ രഹാനെ എന്നിവര്‍ അര്‍ജുന പുരസ്‌ക്കാരത്തിന് അര്‍ഹരായി.

ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്‌ന

ന്യൂഡല്‍ഹി: ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാക്കര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌ക്കാരം. അത്‌ലീറ്റ് ലളിത ബാബര്‍, ബോക്‌സിംങ് താരം ശിവ് ഥാപ്പ, ഹോക്കി താരം വി.രഘുനാഥ്, ഷൂട്ടിങ് താരം അപൂര്‍വി ചന്ദേല, സൗരവ് കോത്താരി (ബില്ല്യാര്‍ഡ്), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജിങ്ക്യ രഹാനെ എന്നിവര്‍ അര്‍ജുന പുരസ്‌ക്കാരത്തിന് അര്‍ഹരായി. എന്നാല്‍ പുരസ്‌ക്കാര പട്ടികയില്‍ മലയാളികളെ തഴഞ്ഞു.


ഇത്തവണ ടിന്റു ലൂക്കയ്ക്കും സ്‌ക്വാഷ് താരം ദീപിക പള്ളിയ്ക്കലുമാണ് മെഡല്‍ പ്രതീക്ഷ ഉണ്ടായിരുന്ന മലയാളികള്‍. അത്‌ലീറ്റ് ഒ.പി ജയ്ഷയടക്കമുള്ള മലയാളികള്‍ സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

കായിക രംഗത്തെ മികച്ച പ്രതിഭകളെ ആദരിക്കാന്‍ 1991 മുതലാണ് രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌ക്കാരം നല്‍കി തുടങ്ങിയത്. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദായിരുന്നു ആദ്യമായി പുരസ്‌ക്കാരത്തിന് അര്‍ഹനായത്. ഇതുവരെ 28 പേര്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്.

Read More >>