ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം: എഎന്‍ ഷംസീറിനും ദിവ്യയ്ക്കുമെതിരെ കേസ്

ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തു.

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം: എഎന്‍ ഷംസീറിനും ദിവ്യയ്ക്കുമെതിരെ കേസ്

തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് പിപി ദിവ്യയ്ക്കുമെതിരെ കേസ്. പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മീഷനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇരുവര്‍ക്കുമെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുത്തിരുന്നു. 309-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ആത്മഹത്യാ ശ്രമത്തിന് പെണ്‍കുട്ടിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.


സിപിഐ(എം) നേതാക്കളായ ഷംസീറിന്റെയും ദിവ്യയുടേയും വാക്കുകളില്‍ വിഷമിച്ചാണ് താന്‍ അത്മഹത്യക്ക് ശ്രമിച്ചിരുന്നതെന്ന് പെണ്‍കുട്ടിയുടെ പരസ്യ പ്രസ്താവനയോടു കൂടിയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നേരത്തെ സിപിഐഎമ്മിന്റെ ഓഫിസ് ആക്രമിച്ചെന്ന പരാതിയില്‍ ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ മകളായ അഞ്ജന, അഖില എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

dalith-03

ജയിലില്‍ അടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടി അഞ്ജന ഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സിപിഐഎം നേതാക്കളായ ഷംസീര്‍,പി.പി ദിവ്യ എന്നിവരുടെ ഭാഗത്ത് നിന്നും ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികളുടെ അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ എഎന്‍ ഷംസീര്‍ എംഎല്‍എയും പി പി ദിവ്യയും ഉള്‍പ്പെട്ട സിപിഐഎം നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയിലുടെ നടത്തിയ അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. അറസ്റ്റിനേക്കാള്‍ തങ്ങളെ വേദനിപ്പിച്ചത് നേതാക്കളുടെയും അനുഭാവികളുടെയും വ്യാജ പ്രചാരണങ്ങളാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.സംഭവത്തില്‍ സംസ്ഥാന പട്ടികജാതി കമ്മീഷന്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

Read More >>