മുണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍: പരാതികള്‍ പൂഴ്ത്തി പാചകക്കാരിയെ സംരക്ഷിച്ചത്  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍; നടപടിയെടുക്കേണ്ടത് ഈ ഓഫീസർക്കെതിരെ

കഴിഞ്ഞ ഡിസംബറില്‍ എട്ടിനാണ് അന്നത്തെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഷമീമ വഴി കുട്ടികള്‍ പാചകക്കാരിക്കെതിരെ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്കു പരാതി നല്‍കിയത്. നടപടി കാണാത്തതിനാല്‍ അതേ മാസം 12 ന് വീണ്ടും പരാതി നല്‍കി. ഈ വര്‍ഷം ഫെബ്രുവരി 03, മാര്‍ച്ച് 04, 12, ജൂണ്‍ 04, തുടങ്ങിയ തിയ്യതികളിലെല്ലാം പാചകക്കാരിക്ക് എതിരെ പരാതി നല്‍കിയിരുന്നു. ഹോസ്റ്റലിന്റെ ചുമതലയുള്ള കല്ലേക്കാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ ശ്രീജയും ഇവരെ മാറ്റണമെന്ന് നിരവധി തവണ മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു.

മുണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍: പരാതികള്‍ പൂഴ്ത്തി പാചകക്കാരിയെ സംരക്ഷിച്ചത്  ജില്ലാ പട്ടികജാതി വികസന ഓഫീസര്‍; നടപടിയെടുക്കേണ്ടത് ഈ ഓഫീസർക്കെതിരെ

പാലക്കാട്:  അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും അവഹേളനവും അപമാനവും ഏറ്റുവാങ്ങിയ മുണ്ടൂർ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്ക് ഒടുവിൽ ആശ്വാസം. പാചകക്കാരി വി മാലതിയെ സസ്പെൻഡു ചെയ്തപ്പോൾ വിജയിച്ചത് ഒരു വർഷത്തോളം നീണ്ട അവരുടെ യുദ്ധമാണ്. ഇത്രയും കാലം ഒരു നടപടിയുമെടുക്കാതെ ഉരുണ്ടു കളിച്ച ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ മനം പൊടുന്നനെ മാറിയതിന് ഭരണമാറ്റവും കാരണമായി.

കഴിഞ്ഞ  ഡിസംബറില്‍ എട്ടിനാണ്  അന്നത്തെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ഷമീമ വഴി കുട്ടികള്‍ പാചകക്കാരിക്കെതിരെ ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്കു പരാതി നല്‍കിയത്. നടപടി കാണാത്തതിനാല്‍ അതേ മാസം 12 ന് വീണ്ടും പരാതി നല്‍കി.  ഈ വര്‍ഷം ഫെബ്രുവരി 03, മാര്‍ച്ച് 04, 12, ജൂണ്‍ 04, തുടങ്ങിയ തിയ്യതികളിലെല്ലാം പാചകക്കാരിക്ക് എതിരെ പരാതി നല്‍കിയിരുന്നു. ഹോസ്റ്റലിന്റെ ചുമതലയുള്ള കല്ലേക്കാട് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ ശ്രീജയും ഇവരെ മാറ്റണമെന്ന് നിരവധി തവണ മേലധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് പാചകക്കാരിയെ മാറ്റണമെന്ന പ്രമേയം പാസ്സാക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അയച്ചു കൊടുത്തിരുന്നു. കൂടാതെ കല്ലേക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് പോയി ജില്ലാ പട്ടിക ജാതി വികസന ഓഫീസറോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും എടുത്തിരുന്നില്ല.


ഒടുവില്‍ പരാതിയുമായി കുട്ടികൾ വിജിലന്‍സിനെയും സമീപിച്ചു. ജൂണ്‍ 30 നാണ്  വിജിലന്‍സിന് പരാതി നൽകിയത്. തുടർന്ന് വിശദമായ റിപ്പോര്‍ട്ട് പട്ടിക ജാതി വികസന ഓഫീസറോട് വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.

ആഗസ്റ്റ് രണ്ടിനു നാരദാ ന്യൂസ് റിപ്പോർട്ടു പ്രസിദ്ധീകരിച്ചതോടെ രംഗം മാറി.  റിപ്പോർട്ടു ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ  മന്ത്രി എ കെ ബാലൻ വകുപ്പുമേധാവിയ്ക്ക് കർശന നിർദ്ദേശം നൽകി. കുട്ടികളുടെ പരാതിയിന്മേൽ ഒരുവർഷത്തോളം അടയിരുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസർ തൊട്ടുപിറ്റേന്ന് ഹോസ്റ്റൽ സന്ദർശനം നടത്തി.

മന്ത്രിയുടെ ജില്ല ആയതിനാൽ പ്രശ്നത്തെക്കുറിച്ച് പ്രാദേശിക പാർടി നേതൃത്വവുമായി അനൗദ്യോഗികമായ ആശയവിനിയമവും നടന്നിരുന്നു. നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്ത വിഷയം വസ്തുതയാണെന്നും പാചകക്കാരി നേരത്തെ ജോലി നോക്കിയിരുന്ന കുഴൽമന്ദത്തും സമാനമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പട്ടികജാതി ക്ഷേമസമിതി ഭാരവാഹികളും പ്രാദേശിക സിപിഐഎം നേതൃത്വവും മന്ത്രിയെ അറിയിച്ചു. ബ്ലോക്കു വികസന ഓഫീസർ ഹോസ്റ്റൽ സന്ദർശിച്ചു നൽകിയ റിപ്പോർട്ടും കാര്യം സ്ഥിരീകരിച്ചു.  ഇതേത്തുടർന്നാണ് കർശന നടപടി ആവശ്യപ്പെട്ട്  ആഗസ്റ്റ് നാലിന് പട്ടികജാതി വികസന വകുപ്പ് ഡയറേറ്റ് ഇമെയിൽ വഴി നിർദ്ദേശം നൽകിയത്. അന്നുതന്നെ കുറ്റക്കാരിയെ സസ്പെൻഡു ചെയ്ത് ഉത്തരവുമിറങ്ങി.

ഇതോടെയാണ് കുട്ടികൾ നൽകിയ പരാതിയ്ക്ക് പരിഹാരമായത്. തങ്ങളുടെ പോരാട്ടം വിജയിച്ചതിന്റെ സന്തോഷം അവർ മറച്ചുവെയ്ക്കുന്നില്ല. പാചകക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരവും നാരദാ ന്യൂസ് വഴിയാണ് ഇവര്‍ അറിഞ്ഞത്. വിവരമറിഞ്ഞ് ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ ശ്രീജയും ഹോസ്റ്റലിലെത്തിയിരുന്നു. ഹോസ്റ്റലില്‍  എട്ടാം ക്ലാസ്സുകാരി രേവതിയും അഞ്ചാം ക്ലാസ്സുകാരി ധനുവും ഉണ്ടായിരുന്നു. അവര്‍ അന്ന് സ്‌കൂളില്‍ പോയിരുന്നില്ല  കൊടുവായൂര്‍ സ്വദേശിയായ രേവതിക്ക്  അച്ഛനും അമ്മയും ഇല്ല. എടുത്തു പറയാന്‍ തക്ക ബന്ധുക്കളുമില്ല. പനിയും പാചകക്കാരിയോടുള്ള പേടിയുമാണ് ആ കുട്ടിക്ക്. ഇതുപോലെ ഇടക്കിടെ ഇവിടത്തെ കുട്ടികള്‍ക്ക് വരാറുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് കുട്ടികളില്‍ കനത്ത പേടി വന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം എന്നാണ്. കുട്ടികളെ വാര്‍ഡന്‍ പുറത്തേക്ക് വിളിച്ചപ്പോള്‍ പാചകക്കാരിയായ മാലതി ചേച്ചി വഴക്ക് പറയും എന്നാണ് കുട്ടികള്‍ ആദ്യം പറഞ്ഞത്. പിന്നെ പാചകക്കാരിക്ക് സസ്‌പെന്‍ഷനായി എന്നറിഞ്ഞപ്പോഴാണ് അവര്‍ പുറത്തേക്ക് വന്നത്.

ആഗസ്റ്റ് 15 ന്   പൂർവാധികം ആഹ്ളാദത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ് മുണ്ടൂർ ഹോസ്റ്റലിലെ കുട്ടികൾ. കാരണം, സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥം അവർക്കിപ്പോഴാണ് മനസിലാകുന്നത്.

[caption id="attachment_34751" align="aligncenter" width="640"]IMG_20160804_142857 വിദ്യാർത്ഥികൾ അയച്ച പരാതി[/caption]

[caption id="" align="alignnone" width="640"]IMG_20160804_143000 വിദ്യാർത്ഥികൾ അയച്ച പരാതി[/caption][caption id="attachment_34754" align="alignnone" width="640"]IMG_20160804_142848 (1) കാരണം കാണിക്കൽ നോട്ടീസ്[/caption]

Read More >>