'മതേതര ശ്രീകൃഷ്ണ ജയന്തി' അല്ല; സിപിഐഎം ആഘോഷിക്കുന്നത് ചട്ടമ്പി സ്വാമി ജന്മദിനം; കണ്ണൂരില്‍ പോലീസ് ജാഗ്രതയില്‍

പയ്യന്നൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്ത് 24ലെ പരിപാടികൾ പോലീസ് ഗൗരവമായാണ് നോക്കിക്കാണുന്നത്. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന ആളുകളുടെ പേരുകള്‍ ശേഖരിക്കാനും യോഗം നടത്താനും ജില്ലാ പോലീസ് മേധാവി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.

കണ്ണൂര്‍: ആഗസ്ത് 24ന് സിപിഐഎമ്മിന്റെ ആഭിമുഖ്യത്തില്‍ ചട്ടമ്പി സ്വാമികളുടെ ജന്മദിനാചരണവും മത വര്‍ഗീയതയ്ക്കെതിരെയുള്ള കാമ്പയിനും ഘോഷയാത്രയും സംഘടിപ്പിക്കും. അതെ ദിവസം തന്നെയാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ശോഭായാത്രയും നടക്കുന്നത്. നേരത്തെ സിപിഐഎം 'മതേതര ശ്രീകൃഷ്ണജയന്തി' സംഘടിപ്പിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ നിരവധി ആളുകള്‍ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് സിപിഐഎം കൃത്യമായ വിശദീകരണവുമായി വന്നിരിക്കുന്നത്.

പയ്യന്നൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്ത് 24ലെ പരിപാടികൾ പോലീസ് ഗൗരവമായാണ് നോക്കിക്കാണുന്നത്. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്ന ആളുകളുടെ പേരുകള്‍ ശേഖരിക്കാനും യോഗം നടത്താനും ജില്ലാ പോലീസ് മേധാവി നേരത്തെ ഉത്തരവ് നല്‍കിയിരുന്നു.
ഘോഷയാത്രകളുടെ സ്ഥലവും സമയവും നിശ്ചയിക്കാന്‍ പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നടന്ന യോഗത്തില്‍ സ്റ്റേഷന്‍ പരിധിയിലെ ആഘോഷങ്ങളെക്കുറിച്ച് തീരുമാനമായി. മയ്യില്‍ എസ്ഐ ഇവി ഫായിസലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൊളച്ചേരി, മയ്യില്‍, കുട്ട്യാറ്റൂര്‍, മലപ്പട്ടം പഞ്ചായത്തുകളിലെ സിപിഐഎം, ബിജെപി നേതാക്കള്‍ പങ്കെടുത്തു.

Read More >>