നമ്മളൊന്ന്; ശ്രീ നാരായണ ഗുരുവിന്റെ ജാതിയില്ലാ വിളമ്പരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ സിപിഐ(എം)ന്റെ സാംസ്‌ക്കാരിക സംഗമങ്ങള്‍

ജാതിക്കും മതത്തിനും അതീതമായ ദര്‍ശനം മുന്നോട്ടുവയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളായ ഗുരുവിന്റെ കാഴ്ചപ്പാടുകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ സജീവമായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സി.പി.ഐ(എം) വ്യക്തമാക്കുന്നു

നമ്മളൊന്ന്; ശ്രീ നാരായണ ഗുരുവിന്റെ ജാതിയില്ലാ വിളമ്പരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2000 കേന്ദ്രങ്ങളില്‍ സിപിഐ(എം)ന്റെ സാംസ്‌ക്കാരിക സംഗമങ്ങള്‍

ശ്രീ നാരായണ ഗുരുവിന്റെ ജാതിയില്ലാ വിളമ്പരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഐ(എം) 2000 കേന്ദ്രങ്ങളില്‍ സാംസ്‌ക്കാരിക സംഗമങ്ങള്‍ നടത്തും. നമ്മളൊന്ന് എന്ന പേരിലാണ് ആഗസ്ത് 24 ചട്ടമ്പിസ്വാമി ജയന്തി മുതല്‍ 28 അയ്യങ്കാളി ജയന്തി ദിനം വരെയാണ് സാംസ്‌ക്കാരിക സംഗമങ്ങള്‍ നടക്കുക.

ജാതിക്കും മതത്തിനും അതീതമായ ദര്‍ശനം മുന്നോട്ടുവയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളായ ഗുരുവിന്റെ കാഴ്ചപ്പാടുകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ സജീവമായതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സി.പി.ഐ(എം) വ്യക്തമാക്കുന്നു.

ഗുരുവിന്റെ ആശയങ്ങള്‍ ശരിയായരീതിയില്‍ പ്രചരിപ്പിക്കുന്നതിന്റെ പരിശ്രമങ്ങളുടെ ഭാഗമായിരിക്കും ഇതെന്ന് സി.പി.ഐ(എം) ഫേസ്ബുക്ക്് പോസ്റ്റില്‍ വ്യക്തമാക്കുന്നു. സാംസ്‌ക്കാരിക ഘോഷയാത്ര, ബഹുജന കൂട്ടായ്മ, കലാ-കായിക-സാഹിത്യ മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ സാംസ്‌ക്കാരിക സംഗമത്തോടനുബന്ധിച്ച് നടത്താനാണ് തീരുമാനം.