6,999 രൂപയ്ക്ക് 'കൂള്‍പാഡ് മെഗാ 2.5ഡി' സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട്‌ ബ്യൂട്ടിഫിക്കേഷനോട് കൂടിയ 8 എംപി ഫ്രണ്ട്ക്യാമറയാണ് കൂള്‍പാഡ് മെഗാ 2.5ഡിയുടെ ഏറ്റവും വലിയ സവിശേഷത

6,999 രൂപയ്ക്ക്

ചൈനീസ് മൊബൈല്‍ ഫോണ്‍  കമ്പനിയായ കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍.'കൂള്‍പാഡ് മെഗാ 2.5ഡി' എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 6,999 രൂപയാണ് വില.

സ്മാര്‍ട്ട്‌ ബ്യൂട്ടിഫിക്കേഷനോട് കൂടിയ 8 എംപി ഫ്രണ്ട്ക്യാമറയാണ് കൂള്‍പാഡ് മെഗയുടെ ഏറ്റവും വലിയ സവിശേഷത. സോണി ഇമേജ് സെന്‍സര്‍ അടങ്ങിയ 8 എംപി ബാക്ക് ക്യാമറ, 5.5 ഇഞ്ച്‌ എച്ച്.ഡി ഐ.പി.എസ് ഡിസ്‌പ്ലേ, ഫിംഗര്‍ പ്രിന്‍റ് സ്കാനര്‍, എന്നിവയും ഈ ഫോണില്‍ അടങ്ങിയിരിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന 16 ജിബി ഇന്റെര്‍ണല്‍ മെമ്മറിയും 3 ജിബി റാമും ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആണ്ട്രോയിഡ് 6.0 മാര്‍ഷ്മാലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 9 മണിക്കൂര്‍ സംസാരസമയവും 200 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും നല്‍കുന്ന 2500 എംഎഎച് ബാറ്ററിയും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 24 മുതല്‍ ആമസോണ്‍ ഇന്ത്യയിലൂടെ ഫോണ്‍ ലഭ്യമാകുന്നതാണ്.

Read More >>