മാറനെല്ലൂരിലെ സുരേഷ് കുമാര്‍ രക്തസാക്ഷിയെന്ന് സൈബർ സഖാക്കൾ; ഗുണ്ടാ പകപോക്കലെന്ന് ദേശാഭിമാനി; ഏതു വിശ്വസിക്കണം എന്നറിയാതെ പൊതുജനം

കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചയാണ് പ്രസ്തുത ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നടക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഭൂരിഭാഗം പേരും മൗനം പാലിക്കുകയാണെന്നും സിപിഐഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള നിലപാടാണ് പലരും സ്വീകരിക്കുന്നതെന്നും പാര്‍ട്ടി അനുകൂലികള്‍ പറയുന്നു. എന്നാല്‍ ഇത്തരം കൊലയുടെ വാര്‍ത്തകള്‍ പാടത്തും വരമ്പത്തും കൂലി കൊടുക്കുന്നവര്‍ മാത്രം കണ്ടാല്‍ മതിയെന്നും നാട്ടുകാരെ മുഴുവന്‍ കാണിക്കേണ്ടെന്നുമാണ് മറുവാദം.

മാറനെല്ലൂരിലെ സുരേഷ് കുമാര്‍ രക്തസാക്ഷിയെന്ന് സൈബർ സഖാക്കൾ; ഗുണ്ടാ പകപോക്കലെന്ന് ദേശാഭിമാനി; ഏതു വിശ്വസിക്കണം എന്നറിയാതെ പൊതുജനം

മാറനെല്ലൂര്‍: തിരുവനന്തപുരം മാറനെല്ലൂരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കൊല്ലപ്പെട്ട തമലം സ്വദേശി സുരേഷ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ വിശദീകരണവുമായി ദേശാഭിമാനിയും സിപിഐഎം സൈബര്‍ കമ്യൂണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജും. സുരേഷ് കുമാറിന്റേത് ഗുണ്ടാ പകപോക്കലിന്റെ ഭാഗമായുള്ള കൊലയായാണ് പോലീസിനെ ഉദ്ധരിച്ച് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ എന്നാണ്  സുരേഷ് കുമാറിനെ സിപിഐഎം സൈബര്‍ കമ്യൂണ്‍ എന്ന ഫേസ്ബുക് പേജ് വിശേഷിപ്പിക്കുന്നത്.


ദേശാഭിമാനി വാര്‍ത്ത ഇങ്ങനെ:
നെയ്യാറ്റിന്‍കരയ്ക്ക്ടുത്ത് വണ്ടന്നൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. പൂജപ്പുര ബിനുമോന്‍ കൊലക്കേസിലെ മുഖ്യപ്രതിയായിരുന്ന സുരേഷ് ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

പോലീസിനെ ഉദ്ധരിച്ചാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്.

deshabhimani

അതേ സമയം സിപിഐ(എം) സൈബർ കമ്യൂൺ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് ഇങ്ങനെ:

RSS ഭീകരത വീണ്ടും....
മാറനല്ലൂർ റസ്സൽപുരത്ത് വച്ച് കാറിൽ എത്തിയ ആർ എസ് എസ് ക്രിമിനൽ സംഘം ഡി വൈ എഫ് ഐ പ്രവർത്തകനും സി ഐ ടി യു പ്രവർത്തകനുമായ തമലം സ്വദേശി സുരേഷ് കുമാറിനെ വെട്ടി കൊലപ്പെടുത്തി ..
പ്രിയ സഖാവിന് ആദരാഞ്ജലികൾ....

പേജില്‍ പിന്‍ ചെയ്ത പോസ്റ്റില്‍ കൊലയുടെ ഭീകരത തെളിയിക്കുന്ന ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

cpim

കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള ഗൗരവമേറിയ ചര്‍ച്ചയാണ് പ്രസ്തുത ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നടക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഭൂരിഭാഗം പേരും മൗനം പാലിക്കുകയാണെന്നും സിപിഐഎമ്മുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള നിലപാടാണ് പലരും സ്വീകരിക്കുന്നതെന്നും പാര്‍ട്ടി അനുകൂലികള്‍ പറയുന്നു. എന്നാല്‍ ഇത്തരം കൊലയുടെ വാര്‍ത്തകള്‍ പാടത്തും വരമ്പത്തും കൂലി കൊടുക്കുന്നവര്‍ മാത്രം കണ്ടാല്‍ മതിയെന്നും നാട്ടുകാരെ മുഴുവന്‍ കാണിക്കേണ്ടെന്നുമാണ് മറുവാദം. സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയാണ് ഭൂരിഭാഗം കമന്റുകളും.

എന്നാല്‍ കൊല നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഫെയ്‌സ്ബുക്കിലെ കടുത്ത സിപിഐഎം അനുഭാവികളൊന്നും ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി പത്രമായ ദേശാഭിമാനിയും സിപിഐഎം അനുഭാവികളുടെ സൈബര്‍ പേജും വ്യത്യസ്തമായി വാര്‍ത്ത നല്‍കിയതുമൂലമുള്ള ആശയക്കുഴപ്പമാകാം മൗനത്തിന് കാരണം.

Read More >>