''മാണി നന്ദികേടിന്റെ മറുനാമം'' : കെ.എം മാണിക്കെതിരെ ആഞ്ഞടിച്ച് വീക്ഷണം

'' വാഴ്ത്തിയവരെയും വീഴ്ത്തിയവരെയും തിരിച്ചറിയാത്തവിധം മാണിയും കൂട്ടരും അന്ധരായിക്കഴിഞ്ഞു ''

3 പതിറ്റാണ്ടുകള്‍ നീണ്ട യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെ.എം മാണിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി  കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണം'. "കെ എം മാണി നന്ദികേടിന്റെ മറുനാമം'' എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന മുഖപ്രസംഗത്തിലാണ് മാണിക്കെതിരെ വീക്ഷണം ആഞ്ഞടിക്കുന്നത്.

കെ എം മാണിയെ അധികാരം മത്തു പിടിപ്പിച്ചിരിക്കുകയാണെന്നും തന്നെ വളര്‍ത്തിയവരെ തിരിച്ചറിയാനാവാത്ത വിധം അദ്ദേഹം അന്ധനായി കഴിഞ്ഞുവെന്നുമാണ്‌ മുഖപ്രസംഗത്തിന്റെ ഉള്ളടക്കം. രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്ത നടപടിയാണ് കേരള കോണ്‍ഗ്രസിന്റെത്.വാഴ്ത്തിയവരെയും വീഴ്ത്തിയവരെയും തിരിച്ചറിയാത്തവിധം മാണിയെയും കൂട്ടരെയും അധികാരഭ്രാന്ത് അന്ധരാക്കിയെന്നും വീക്ഷണം വിശദീകരിക്കുന്നു. ബജറ്റ് അവതരണവേളയില്‍ മാണിയെ സംരക്ഷിച്ചത് കോണ്ഗ്രസ്സ് ആണെന്നും അന്ന് മരിച്ചാലും മറക്കില്ല എന്നാണു മാണിയും മകനും പറഞ്ഞതെന്നും വീക്ഷണം വ്യക്തമാക്കുന്നു.