ആലപ്പുഴയില്‍ ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു

ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതമായി പരിക്കേറ്റ ശശിധരനെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആലപ്പുഴയില്‍ ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ജോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു. ആലപ്പുഴയിലെ പട്ടണക്കാടാണ് സംഭവം. എംപി സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പുതിയകാവ് ഉണ്ണിക്കണ്ടത്തില്‍ ശശിധരനാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. കാറിടിച്ച് ഗുരുതമായി പരിക്കേറ്റ ശശിധരനെ ചേര്‍ത്തല കെ.വി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയില്‍ നിന്നും വരികയായിരുന്നു സിന്ധ്യ.