കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് (എം) ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

ഓഫീസിലേക്കു ചീമുട്ടയെറിഞ്ഞ പ്രവര്‍ത്തകര്‍ ഓഫീസിനു പുറത്തും അകത്തുമുണ്ടായിരുന്ന ബോര്‍ഡുകളും വസ്തുക്കളും തല്ലിത്തകര്‍ത്തു. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് (എം) ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു

കെഎം മാണി യുഡിഎഫ് വിട്ടതിനെ തുടര്‍ന്നുള്ള കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് പോര് രൂക്ഷമാകുന്നു. കാഞ്ഞിരപ്പള്ളിയിലെ കേരള കോണ്‍ഗ്രസ് (എം) ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പ്രകടനമായെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് (എം) ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു.

ഓഫീസിലേക്കു ചീമുട്ടയെറിഞ്ഞ പ്രവര്‍ത്തകര്‍ ഓഫീസിനു പുറത്തും അകത്തുമുണ്ടായിരുന്ന ബോര്‍ഡുകളും വസ്തുക്കളും തല്ലിത്തകര്‍ത്തു. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് വിട്ടതിനുപിന്നാലെ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.