മാണി വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപ്പെടില്ല

കെഎം മാണി യുഡിഎഫ് വിട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപ്പെടില്ല.

മാണി വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപ്പെടില്ല

ന്യൂഡല്‍ഹി: കെഎം മാണി യുഡിഎഫ് വിട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  ഇടപ്പെടില്ല.

മാണി പുറത്തു പോകുന്നെങ്കില്‍ പോകട്ടെ എന്ന സംസ്ഥാന കോണ്‍ഗ്രസ് നിലപാടിനോട് ഹൈക്കമാന്‍ഡ് യോജിച്ചുവെന്നാണ് സൂചന. ഘടകകക്ഷികള്‍ക്ക് അനാവശ്യമായി വഴങ്ങിയതാണ് കോണ്‍ഗ്രസിന്റെ നിലവിലെ തകര്‍ച്ചയ്ക്കു കാരണമെന്നും ഹൈക്കമാന്‍ഡ്  വിലയിരുത്തുന്നു.

മുന്‍പ്  പലപ്പോഴും ഘടകകക്ഷികളെ പിടിച്ചു നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഹൈക്കമാന്‍ഡിന് അനക്കമില്ലയെന്നത് മാണി വിഷയത്തില്‍  ഹൈക്കമാന്‍ഡിനുള്ള താല്‍പര്യമില്ലായ്മ തുറന്നു കാട്ടുന്നു.

അഞ്ചാം മന്ത്രി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഘടകക്ഷികളുടെ നിര്‍ബന്ധത്തിനു കോണ്‍ഗ്രസ് വഴങ്ങിയതും അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ ശക്തമായ നിലപാടെടുക്കാത്തതും കോണ്‍ഗ്രസിനെ ബാധിച്ചു എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍.

Read More >>