ഐഎസ് നേതാവ് ഹാഫിസ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതിന് സ്ഥിരീകരണം

ഐഎസിന്റെ പാക്-അഫ്ഗാനിസ്ഥാന്‍ തലവനാണ് ഹാഫിസ് സയ്യിദ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണത്തില്‍ ഹാഫിസ് സയ്യിദ് കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.

ഐഎസ് നേതാവ് ഹാഫിസ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതിന് സ്ഥിരീകരണം

ഐഎസ് നേതാവ് ഹാഫിസ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതിന് സ്ഥിരീകരണവുമായി യുഎസ്, അഫ്ഗാനിസ്ഥാന്‍ അധികൃതര്‍. ജുലൈ 26 നാണ് ഹാഫിസ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തു വന്നത്. യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇതിന് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ലായിരുന്നു.

അഫ്ഗാനിസ്ഥാനിലെ  കോട്ടിലാണ് ഹാഫിസ് സയ്യിദ് കൊല്ലപ്പെട്ടതെന്ന് പാകിസ്ഥാനിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഹസ്രത്ത് ഉമര്‍ സാക്കില്‍വാള്‍ അറിയിച്ചു.

ഐഎസിന്റെ പാക്-അഫ്ഗാനിസ്ഥാന്‍ തലവനാണ് ഹാഫിസ് സയ്യിദ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണത്തില്‍ ഹാഫിസ് സയ്യിദ് കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു.

യുഎസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 25 ശതമാനത്തോളം ഐഎസുകാര്‍ കൊല്ലപ്പെട്ടതായി യുഎസ്, നാറ്റോ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഡബ്ല്യൂ നിക്കോള്‍സണ്‍ അവകാശപ്പെടുന്നു. ഹാഫിസ് സയ്യിദിന്റെ കൊലപാതകം ഐഎസിന് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നതെന്നും നിക്കല്‍സണ്‍ പറയുന്നു.