ആൻഡ്രോയ്ഡ് ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കോഡുകള്‍

നിങ്ങളുടെ ഫോണിന്റെ ചില കോഡ് ഭാഷകള്‍

ആൻഡ്രോയ്ഡ്  ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കോഡുകള്‍

ഇന്ന് സമൂഹത്തിലെ എല്ലാവരും സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള സ്മാര്‍ട്ട്‌ ഫോണുകള്‍ ഇന്ന് വിപണിയില്‍ സുലഭമായിയുണ്ട്. ഈ ഫോണുകളെയെല്ലാം കൂട്ടിയോജിപ്പിക്കുന്ന ചില കോഡുകളുണ്ട്. ആൻഡ്രോയ്ഡ് സ്മാര്‍ട്ട്‌ ഫോണുകളില്‍ പൊതുവായി ഉപയോഗിക്കാവുന്ന ചില കോഡുകൾ. ഈ കോഡുകൾ ഡയൽ ചെയ്താൽ ഫോണിനെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. ഫോണിന്റെ പ്രവർത്തനം സംബന്ധിച്ച വിവിധ ടെസ്റ്റുകൾക്കും ഈ കോഡുകൾ ഉപയോഗിക്കാം.

*#06# - ഐഎംഇഐ നമ്പർ അറിയാൻ.
*#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും.
*#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും.
*2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും.
*#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും.
*#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ.
*#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ.
*#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ.
*#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ.
*#*#0#*#* - എൽസിഡി ഡിസ്‌പ്ലേ ടെസ്റ്റ്.
*#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്
*#*#0842#*#* - വൈബ്രേഷൻ, ബാക്‌ലൈറ്റ് ടെസ്റ്റ്.
*#*#2663#*#* - ടച്ച് സ്‌ക്രീൻ വേർഷൻ അറിയാൻ.
*#*#2664#*#* - ടച്ച് സ്‌ക്രീൻ ടെസ്റ്റ്.
*#*#0588#*#* - പ്രോക്‌സിമിറ്റി സെൻസർ ടെസ്റ്റ്.
*#*#3264#*#* - റാം വേർഷൻ അറിയാൻ.
*#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.

Read More >>