ഇ-ലേണിംഗിനെ പിന്തുണച്ചും സ്മാര്‍ട് ക്ലാസ് റൂമിനെ പിന്താങ്ങിയും ധനമന്ത്രി ഫേസ്ബുക്കില്‍; നല്ല ആശയങ്ങളുമായി ആരേയും അലോസരപ്പെടുത്താത്ത പോസ്റ്റ് വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി: തോമസ് ഐ

ധനമന്ത്രിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാത്രമല്ല പാഠ പുസ്തകങ്ങള്‍ക്ക് പകരം ഈ റീഡറുകള്‍ കൊണ്ടു വരണമെന്നുള്ളതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പലരും കമന്റ് ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പോസ്റ്റ് ധനമന്ത്രി ഡീലീറ്റ് ചെയ്തു.

ഇ-ലേണിംഗിനെ പിന്തുണച്ചും സ്മാര്‍ട് ക്ലാസ് റൂമിനെ പിന്താങ്ങിയും ധനമന്ത്രി ഫേസ്ബുക്കില്‍; നല്ല ആശയങ്ങളുമായി ആരേയും അലോസരപ്പെടുത്താത്ത പോസ്റ്റ് വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി: തോമസ് ഐ

സംസ്ഥാനത്തെ സ്‌കൂള്‍ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്. ഐ ടി അറ്റ് സ്‌കൂളിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അന്‍വര്‍ സാദത്ത് ചുമതലയേറ്റതായും തോമസ് ഐസക് അറിയിച്ചു. ഐ ടി അറ്റ് സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ അവസാനവാരത്തോടെ ഈ പ്രോജെക്റ്റ് പൂര്‍ത്തിയാക്കാനാണു പദ്ധതിയിട്ടിരിക്കുന്നത് . പക്ഷെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുകയല്ല പദ്ധതിയെന്നും പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ധ്യയനം സുഗമമാക്കാന്‍ ഉള്ള പഠന സഹായികളും ഉണ്ടാകുമെന്നും പോസ്റ്റ് പറയുന്നു.


കുറഞ്ഞ സമയം കൊണ്ട് ധനമന്ത്രിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത്തരമൊരു പദ്ധതി നടപ്പാക്കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്നാണ് ഭൂരിപക്ഷം പേരും പ്രതികരിച്ചത്. മാത്രമല്ല പാഠ പുസ്തകങ്ങള്‍ക്ക് പകരം ഈ റീഡറുകള്‍ കൊണ്ടു വരണമെന്നുള്ളതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പലരും പോസ്റ്റില്‍ കമന്റായി നല്‍കുകയും ചെയ്തു.

പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ റീഡര്‍ കൊണ്ടു വരണമെന്നും ഇ്ത് കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുമെന്നും നിര്‍ദ്ദേശമുയര്‍ന്നു. പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയവു ംപറവും ലാഭിക്കാം. കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാമെന്നും പരിസ്ഥിതി വാദികൂടിയായി ഐസക്കിന് കമന്റ് രൂപത്തില്‍ നിര്‍ദ്ദേശം ലഭിച്ചു. മികച്ച സെര്‍വര്‍ ഒരുക്കണമെന്നും സ്‌കൂളുകളില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്നുള്ള നിര്‍ദ്ദേശവും ചിലര്‍ മുന്നോട്ടു വച്ചു.

ഇത്തരത്തില്‍ വന്‍ അഭിപ്രായം നേടിയ പോസ്റ്റ് പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ ധനമന്ത്രി പിന്‍വലിക്കുകയായിരുന്നു. രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളെ സംബന്ധിച്ച് മിക്ക കാര്യങ്ങളും ഡോ. തോമസ് ഐസക് ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് മികച്ച പ്രതികരണവും ലഭിക്കാറുണ്ട്. അത്തരത്തില്‍ സംസ്ഥാനത്തിന്റെ ഭാവി വിദ്യാഭ്യാസ രീതികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റ്, മികച്ച അഭിപ്രായങ്ങളും പന്തുണയും കിട്ടിയിട്ടും എന്തുകൊണ്ട് പിന്‍വലിച്ചു എന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വലയത്തിലുള്ളവര്‍ക്കും അറിയില്ല.

new-issac

തോമസ് ഐസക്കിന്റെ എഫ് ബി പോസ്റ്റ്

issac-picതോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നും

സ്‌കൂള്‍ ക്ലാസ് മുറികള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു . ഐ ടി അറ്റ് സ്‌കൂളിന്റെ ചുമതല അന്‍വര്‍ സാദത്ത് ഏറ്റെടുത്തു . ഐ ടി @സ്‌കൂളിന്റെ മേല്‍നോട്ടത്തില്‍ ഒക്ടോബര്‍ അവസാനവാരത്തോടെ ഈ പ്രോജെക്റ്റ് പൂര്‍ത്തിയാക്കാന്‍ ആണ് പദ്ധതി ഇട്ടിരിക്കുന്നത് , പക്ഷെ കമ്പ്യുട്ടറും അനുബന്ധ ഉപകരണങ്ങളും മേടിച്ചു സ്ഥാപിക്കല്‍ അല്ല പ്രധാന പരിപാടി , പുതിയ സങ്കേതിക വിദ്യ ഉപയോഗിച്ച് അദ്ധ്യയനം സുഗമമാക്കാന്‍ ഉള്ള പഠന സഹായികളും ഉണ്ടാവും .

ഇന്നലെ യാദൃശ്ചികമായി ഞാന്‍ ഐ ടി അറ്റ് സ്‌കൂളിന്റെ മുന്‍ ഡയറക്ടറും വി എച്ച് എസ് ഇ ഡയറക്ടറുമായ കെ പി നൗഫല്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് കാണാന്‍ ഇടയായി. മനോഹരവും സാങ്കേതികത്തികവും ഉള്ള ഒരു പഠന സഹായി തന്നെ അത് . പ്രത്യേകിച്ച് പരിശീലനം ഒന്നും കൂടാതെ തന്നെ അധ്യാപകര്‍ക്ക് സുഗമമായി ഇത് ഉപയോഗിച്ച് ക്ലാസ് റൂമുകളില്‍ പഠിപ്പിക്കാം . പാഠപുസ്തകം ഈ സോഫ്റ്റ്വെയറില്‍ പുനഃസൃഷ്ടിച്ചിരിക്കുന്നു . സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ വിശദീകരിക്കുന്ന വീഡിയോകളും ആനിമേഷനുകളും ഓഡിയോയും അതാത് പാഠഭാഗങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ആണ് സംവിധാനം .

ഞാന്‍ കണ്ടത് പാഠഭാഗം പത്താം തരത്തിലെ ജീവശാസ്ത്രത്തിലെ ഒന്നാമത്തെ അദ്ധ്യായം ആയിരുന്നു . മനുഷ്യശരീരത്തിലെ നാഡീ വ്യവസ്ഥയെ കുറിച്ച് പറയുന്ന ഈ അദ്ധ്യായത്തില്‍ തലച്ചോറിനെ കുറിച്ച് പഠിപ്പിക്കുന്നത് ഡോ ബി ഇക്ബാല്‍ ആണ് . അത് പോലെ തന്നെ അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് പ്രതിപാദിക്കുന്നത് സാക്ഷാല്‍ മോഹന്‍ലാലും . വിഭവങ്ങള്‍ ഇനിയും ഒത്തിരി ചേര്‍ക്കേണ്ടതുണ്ട് , അധ്യാപകര്‍ക്കും സോഫ്റ്റ്വെയറിർ രജിസ്റ്റർ ചെയ്തവര്‍ക്കും അനിമേഷനും വിഡിയോയും ഒക്കെ അപ് ലോഡ് ചെയ്യാം . കേന്ദ്രീകൃതമായി ഫില്‍റ്റര്‍ ചെയ്ത വിഭവങ്ങള്‍ സോഫ്റ്റ്വെയര്‍ വഴി എല്ലാവര്‍ക്കും ലഭ്യമാകും . വീഡിയോ / അനിമേഷന്‍ കാണുന്നവര്‍ക്ക് അവ റേറ്റ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് . ഒരേ പാഠഭാഗത്തിന് ഒന്നിലധികം വിഭവങ്ങള്‍ ഉണ്ടെങ്കില്‍ മികച്ച റേറ്റിംഗ് ലഭിച്ച വിഭവം ആദ്യം കാണിക്കും . എല്ലാം കൊണ്ടും തികഞ്ഞ ഒരു പഠന സഹായി തന്നെ .

ചില ചില്ലറ മിനുക്കുപണികള്‍ കൂടി ചെയ്ത് മികച്ച സെര്‍വര്‍ സംവിധാനവും ബാന്‍ഡ് വിഡ്ത്തും ലഭ്യമാക്കിയാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയാവുന്ന ആര്‍ക്കും ഇതുപയോഗിച്ച് സുഗമമായി പഠിപ്പിക്കാനും പഠിക്കാനും കഴിയും . സങ്കീര്‍ണതകള്‍ ഒന്നും തന്നെ ഇല്ല . സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് ലഭ്യത ഇപ്പോഴും ഒരു പ്രശ്‌നമായി തന്നെ തുടരുകയാണ് . ആ പ്രശ്‌നം പരിഹരിക്കുന്നത് വരെ ഓഫ് ലൈനില്‍ കൂടി സോഫ്റ്റ്വെയര്‍ ലഭ്യമാക്കിയാല്‍ ഇപ്പോള്‍ തന്നെ എല്ലാ ക്ലാസ് മുറികളിലും ഇതൊരു പ്രധാന പഠന ടൂള്‍ ആക്കാവുന്നതാണ് .

Read More >>