കുമ്മനം അര്‍ഹിച്ച പരിഗണന നല്‍കിയില്ല; മുതിര്‍ന്ന നേതാവ് സികെ പദ്മനാഭന്‍ ബിജെപി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്‍വീനറായ ഫിനാന്‍സ് കമ്മിറ്റിയില്‍ അര്‍ഹിച്ച പരിഗനണ നല്‍കിയില്ലെന്നാരോപിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്നാണ് സൂചന.

കുമ്മനം അര്‍ഹിച്ച പരിഗണന നല്‍കിയില്ല; മുതിര്‍ന്ന നേതാവ് സികെ പദ്മനാഭന്‍ ബിജെപി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി

ബിജെപിയിലെ പടലപ്പിണക്കങ്ങള്‍ പാര്‍ട്ടി ചട്ടക്കൂടില നിന്നും പുറത്തേക്ക് എത്തിത്തുടങ്ങി. മുതിര്‍ന്ന ബിജെപി നേതാവ് സി.കെ. പദ്മനാഭന്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ബിജെപി ദേശീയ എക്‌സിക്യുട്ടീവിനെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്നാണ് പദ്മനാഭന്‍ ഇറങ്ങിപ്പോയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്‍വീനറായ ഫിനാന്‍സ് കമ്മിറ്റിയില്‍ അര്‍ഹിച്ച പരിഗനണ നല്‍കിയില്ലെന്നാരോപിച്ചാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്നാണ് സൂചന. സികെ പദ്മനാഭന്റെ യോഗം ബഹിഷ്‌കരണത്തോടെ ബിജെപിയില്‍ ഉരുണ്ടുകൂടിയ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തേക്ക് വരികയാണ്.

മുമ്പ് കേന്ദ്ര തീരുമാനമനുസരിച്ച് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായത് കേരള നേതൃത്വത്തില്‍ അസ്വരാസ്യങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പനോടനുബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടിലിനെ തുടര്‍ന്ന് നേതാക്കള്‍ പരസ്യപ്രസ്താവനകളും മറ്റും ഒഴിവാക്കി സംസ്ഥാന നേതൃത്വത്തിനോട് സഹകരിക്കുകയായിരുന്നു.