ചൈനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തിരുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം

കുന്‍ ഷാന്‍ ചങ് 1997 ലാണ് എഫ്ബിഐയില്‍ ചേര്‍ന്നത്. അന്നുമുതല്‍ ചൈനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. യുഎസിന്റെ പല രഹസ്യവിവരങ്ങളും ചങ് അവര്‍ക്ക് കൈമാറുകയുണ്ടായി. 2013 ല്‍ എഫ്ബിഐ സ്ഥാപനത്തിന്റെ രേഖാചിത്രം ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നും ചങ് സമ്മതിച്ചു.

ചൈനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തിരുന്നതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം

ചൈനയ്ക്കുവേണ്ടി ചാരവൃത്തി ചെയ്തിരുന്നതായി അമേരിക്കയുടെ ഔദ്യോഗിക കുറ്റാന്വേഷണ ഏജന്‍സി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതം. എഫ്ബിഐയില്‍ ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിരുന്ന കുന്‍ ഷാന്‍ ചങ് (46) ആണ് മാന്‍ഹാട്ടന്‍ കോടതിക്കു മുന്‍പാകെ ചാരവൃത്തി നടത്തിയെന്ന കുറ്റസമ്മതം നടത്തിയത്.

കുന്‍ ഷാന്‍ ചങ് 1997 ലാണ് എഫ്ബിഐയില്‍ ചേര്‍ന്നത്. അന്നുമുതല്‍ ചൈനയിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. യുഎസിന്റെ പല രഹസ്യവിവരങ്ങളും ചങ് അവര്‍ക്ക് കൈമാറുകയുണ്ടായി. 2013 ല്‍ എഫ്ബിഐ സ്ഥാപനത്തിന്റെ രേഖാചിത്രം ചൈനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു കൈമാറിയെന്നും ചങ് സമ്മതിച്ചു.

എഫ്ബിഐയുടെ ചില രഹസ്യരേഖകളുടെ ചിത്രങ്ങളെടുത്ത് സ്വന്തം മൊബൈലിലൂടെ ചൈനയിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തുവെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇതിനൊക്കെ പ്രത്യുപകാരമായി പണം, ആഡംബര ഹോട്ടലിലെ ജീവിതം തുടങ്ങിയവ ഇയാള്‍ക്ക് ലഭിച്ചിരുന്നുവെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വിദേശ രാജ്യത്തിന്റെ ചാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് 10 വര്‍ഷംവരെ കഠിനതടവ് ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പ്രസ്തുത കേസുസമായി ബന്ധപ്പെട്ട് കേസുമായി ബന്ധപ്പെട്ട് വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More >>